നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക ലക്ഷ്യമിട്ട് പുതിയ ട്രാഫിക് വാർഡന്മാരുടെ സേവനം കോഴിക്കോട് നഗരത്തിൽ ആരംഭിച്ചു. നഗരത്തിനുള്ളിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന യാത്രാതടസ്സങ്ങൾ ലഘුവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളിലും ഗതാഗതക്കുരുക്ക് പതിവായ മറ്റ് പ്രധാന പോയിന്റുകളിലുമാണ് ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും റോഡിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി നിയോഗിക്കപ്പെട്ട
ട്രാഫിക് വാർഡന്മാർ തങ്ങളുടെ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

