കോഴിക്കോട്∙ ശിശുദിന സ്പെഷൽ അടിയന്തര ‘കുട്ടി കോർപറേഷൻ കൗൺസിൽ’ യോഗം. അഞ്ചാം ക്ലാസ് വിദ്യാർഥിനി പി.കെ.സയാന ഗൗൺ ധരിച്ച് മേയറായി എത്തിയപ്പോൾ കൗൺസിലർമാർ ഉപചാരപൂർവം വണങ്ങി. അനാഥയും അന്ധയുമായ കുട്ടിയുടെ ജീവിതം ചേർത്തു പിടിക്കുന്ന കൂട്ടുകാരുടെ കഥ പറയുന്ന ‘നന്മയുടെ പൂക്കൾ’ കഥ ഉദാഹരിച്ചു മേയർ കൗൺസിലിനു തുടക്കമിട്ടു. കുട്ടികൾക്കായി സമൂഹവും സർക്കാരും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളിലേക്കു കൗൺസിലർമാർ ശ്രദ്ധ ക്ഷണിച്ചതോടെ കുട്ടി കൗൺസിൽ നടന്നത് ചൂടേറിയ ചർച്ചകൾ.
ശിശുദിനത്തിന്റെ ഭാഗമായാണ്, തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ മലയാള മനോരമ ജില്ലയിലെ ഉജ്വല ബാല്യം പുരസ്കാര ജേതാക്കളായ കുട്ടികളെയും ജില്ലയിലെ ശിശുദിന പ്രധാനമന്ത്രിയും പ്രസിഡന്റിനെയും ഉൾപ്പെടുത്തി കുട്ടി കൗൺസിൽ നടത്തിയത്. തിരഞ്ഞെടുപ്പും ഭരണസമിതിയും മുതിർന്നവരുടെ മാത്രം ഏർപ്പാടല്ല, തങ്ങൾക്കും അതിൽ ചില കാര്യങ്ങളുണ്ടെന്നു കുട്ടി കൗൺസിലർമാർ പറഞ്ഞു.
കുട്ടികളുടെ മാനസികാരോഗ്യം, ശുചിത്വം, പരിസര മലിനീകരണം, ഡിജിറ്റൽ അഡിക്ഷൻ, ലഹരി ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

