ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി സഹപ്രവർത്തകരായ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് കർശന നടപടി. നിലമ്പൂർ എടക്കരയിലാണ് വിവാദമായ സംഭവം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ നോർത്ത് ഡിവിഷൻ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി. അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജോ ജോസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് (ഡി.എഫ്.ഒ) ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മദ്യലഹരിയിലായിരുന്ന ടി.
അജികുമാർ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എസ്.എഫ്.ഒമാരായ കെ.സി. സന്തോഷ്, വി.
മനോജ്, പി. ചന്ദ്രൻ, ദിവസവേതന വാച്ചറായ രതീഷ് എന്നിവരെയാണ് യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചത്.
ഈ അതിക്രമത്തിന് മറ്റൊരു ഉദ്യോഗസ്ഥനായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജോ ജോസഫ് പൂർണ്ണ പിന്തുണ നൽകുകയും ഒത്താശ ചെയ്യുകയും ചെയ്തതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സ്റ്റേഷനിൽ സംഘർഷവും മർദ്ദനവും നടD വിവരമറിഞ്ഞയുടൻ ഡി.എഫ്.ഒയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ച് നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറും റിസർവ് ഫോഴ്സ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നേരിട്ടെത്തിയിരുന്നു.
ഇവർ സംഭവസ്ഥലത്ത് വെച്ച് തെളിവെടുപ്പ് നടത്തുകയും തുടർന്ന് നടത്തിയ സമഗ്രമായ വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

