പാക്കിൽ ∙ കൊച്ചി തമ്മനത്ത് ശുദ്ധജല സംഭരണി തകർന്നതു മുതൽ പാക്കിൽ നിവാസികുടെ ഭീതി ഇരട്ടിച്ചു. ധർമശാസ്താ ക്ഷേത്രത്തിനു സമീപം 60 വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ശുദ്ധജല സംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി.
ഉപയോഗ ശൂന്യമായ സംഭരണിയിൽ വെള്ളമില്ലെങ്കിലും വലിയ നിർമിതി തകർന്നാൽ അപകടം ഉറപ്പ്.
കാടുകയറി കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുള്ള സംഭരണിയുടെ തൊട്ടടുത്ത് ക്ഷേത്രവും വീടുകളുമുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടു തന്നെ ഏതു നിമിഷവും തകരാമെന്ന നിലയിലാണ്. വേഗം പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് സമീപവാസികൾ പരാതിപ്പെടുന്നു.
സംഭരണി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തതയില്ലായ്മയാണു പ്രശ്നപരിഹാരം നീട്ടുന്നതെന്നാണു നഗരസഭയുടെ വിശദീകരണം. സ്ഥലം സ്വകാര്യ വ്യക്തിയുടേതായിരുന്നു. ആ സ്ഥലം നഗരസഭയ്ക്ക് കൈമാറിയതിന്റെ രേഖകളില്ല.
സംഭരണി പൊളിച്ചുമാറ്റാനായി ജല അതോറിറ്റിക്ക് കത്തയച്ച് ഒരു വർഷത്തിത്തിലേറെയായിട്ടും നടപടിയെടുത്തില്ലെന്നും നഗരസഭ വിശദീകരിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

