ചവറ∙ പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങളായി. ക്ഷേത്ര പരിസരത്ത് ഭജനമഠങ്ങളുടെ നിർമാണം പൂർത്തിയായി വരുന്നു.
ഇത്തവണ ആയിരത്തോളം കുടിലുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി.അനിൽ ജോയി, സെക്രട്ടറി പി.സജി, വൈസ് പ്രസിഡന്റ് എം.ജി.നടരാജൻ, അസി.സെക്രട്ടറി എസ്.ദിനേഷ്, ട്രഷറർ ആർ.സത്യനേശൻ, അസി.ട്രഷറർ വൈ.അനിൽകുമാർ എന്നിവർ പറഞ്ഞു. 17 മുതൽ 28 വരെയാണ് വൃശ്ചികോത്സവം.
തൃക്കൊടിയും കൊടിക്കയറും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നു രാവിലെ 8ന് തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണന്റെ കാർമികത്വത്തിൽ ചമ്പക്കുളം മുളക്കയിൽ നിന്നും പുറപ്പെടും. വൈകിട്ടോടെ ക്ഷേത്രത്തിൽ എത്തിച്ചേരും.
17ന് രാവിലെ 9.30നും 10നും മധ്യേ തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണൻ ഉത്സവത്തിനു കൊടിയേറ്റും. തുടർന്ന് പഞ്ചാരിമേളം, കൊടിമരച്ചുവട്ടിൽ വിഭവ സമർപ്പണം.
11ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രഭാഷണം നടത്തും.
കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും.
സുജിത്ത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായിരിക്കും. 11.30ന്കലശം, വൈകിട്ട് 6.30ന് സോപാന സംഗീതം, ചെണ്ടമേളം അരങ്ങേറ്റം, 7ന് ഭജൻസ്, 9.30ന് പിന്നണി ഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള.
ദിവസവും രാവിലെ 11.30ന് കലശാഭിഷേകം, 11.45ന് അന്നദാനം, വൈകിട്ട് 4.30നും രാത്രി 9നും തോറ്റംപാട്ട്. 18ന് ഉച്ചയ്ക്ക് 12നും 2നും 7നും നൃത്തം.
19ന് രാവിലെ 9.15ന് തിരുവാതിര, 11.30ന് മഹാപഞ്ചഗവ്യകലശാഭിഷേകം, 12ന് നൃത്തം, 2ന് ഭക്തിഗാനസുധ, 7.30ന് ഡാൻസ്, രാത്രി 10ന് കൊച്ചിൻ സരിഗമയുടെ ഗാനമേള. 20ന് രാവിലെ 9ന് നവകം, പഞ്ചഗവ്യം, 9.15ന് തിരുവാതിര, കൈകൊട്ടിക്കളി, 12ന് ഗീതാ ഗോവിന്ദം, 2ന് ഭജൻസ്, വൈകിട്ട് 7ന് നന്ദഗോവിന്ദം ഭജൻസ് നയിക്കുന്ന സാന്ദ്രാനന്ദലയം, 10ന് അനശ്വര നടനം.
21ന് രാവിലെ 9.30ന് നൃത്തം, 12ന് ജുഗൽബന്ദി, 2ന് തിരുവാതിര കൈകൊട്ടിക്കളി, 7ന് വീരനാട്യം, 10ന് നാടകം.
22ന് രാവിലെ 9ന് ഭക്തിഗാന മഞ്ജരി, 10ന് മരപ്പാണി, 12ന് പ്രഭാഷണം, രാത്രി 9ന് നൃത്തം, 10ന് നാടകം. 23ന് രാവിലെ 9.30ന് പ്രഭാഷണം, 12ന് ഓട്ടൻതുള്ളൽ, 2ന് നൃത്തം, വൈകിട്ട് 6.20ന് പൂമൂടൽ, 9ന് മാലവയ്പ്.
24ന് രാവിലെ 9ന് സ്വയംവര പാർവതീ ഹോമം, 9.15ന് സോപാന സംഗീതം, 12ന് നൃത്തം, 2ന് കൈകൊട്ടിക്കളി, 7ന് കരോക്കെ ഗാനമേള, 10ന് നാടകം. 25ന് ഉച്ചയ്ക്ക് 12ന് ഗാനാർച്ചന, 2ന് ഭക്തിഗാനസുധ, 7ന് സർപ്പബലി, 9ന് എതിരേൽപ് പാട്ട്, 10ന് ഗാനമേള.
26ന് രാവിലെ 9.10ന് ദശാക്ഷരി ഹോമം, 9.30നും 12നും തിരുവാതിര, 2ന് നൃത്തം, വൈകിട്ട് 7ന് പ്രഭാഷണം, 10ന് നാടൻപാട്ട്.
27ന് രാവിലെ 6.30ന് സപ്തദശ കലശപൂജ, 8ന് കാഴ്ചശീവേലി, 8.40ന് നാഗസ്വരക്കച്ചരി, 9ന് നവകം, പഞ്ചഗവ്യം, 10ന് പഞ്ചവാദ്യം, 12ന് നൃത്തം, വൈകിട്ട് കളങ്ങര മഹദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന തങ്കയങ്കി ഘോഷയാത്ര കന്നിട്ടക്കടവ്, കൊട്ടാരത്തിൻകടവ് വഴി ക്ഷേത്രത്തിൽ എത്തും. 7ന് ഭക്തിഗാനാർച്ചന, 9.30ന് പള്ളിവേട്ട.
28ന് രാവിലെ 9ന് വൃശ്ചിക പൊങ്കൽ കരുനാഗപ്പള്ളി തഹസിൽദാർ ആർ.സുശീല ദീപം തെളിയിക്കും. തുടർന്ന് കാഴ്ച ശീവേലി, 8.35ന് പഞ്ചാരിമേളം, 12ന് നൃത്തം, വൈകിട്ട് 7ന് സമാപന സമ്മേളനം ശ്രീനാരായണ ധർമ സംഘം ശിവഗിരി ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.
നടൻ ഇന്ദ്രൻസ് മുഖ്യാതിഥിയാകും.
10ന് കഥകളി, 10.30ന് തിരുമുടി എഴുന്നള്ളത്ത്, കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും. ക്ഷേത്രാചാര്യൻ തുറവൂർ ഉണ്ണിക്കൃഷ്ണൻ, മേൽശാന്തി വിനോദ്, ശാന്തി രസികേന്ദ്രൻ, ശാന്തി ബിനു എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.ഇടപ്പള്ളിക്കോട്ട
കന്നിട്ടക്കടവിൽ നിന്നും പൊന്മന കൊട്ടാരത്തിൻ കടവിൽ നിന്നും ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ ജങ്കാർ സർവീസ് ഉണ്ടായിരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

