ജസിഐ കോട്ടയം തൂഫാൻ പദ്ധതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റബർ സിറ്റി റൺ മാരത്തണിന്റെ ഔദ്യോഗിക ജേഴ്സിയും മെഡലും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ചടങ്ങിൽ പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു.
അബിൻ വർക്കി എം.എൽ.എ., കോട്ടയം മുനിസിപ്പൽ കൗൺസിലർ ടോം കോര, പ്രസിഡന്റ് അമൽ ലാലു, മുൻ പ്രസിഡന്റ് അഖിൽ ജോസ്, മാരത്തൺ കോ-ഓർഡിനേറ്റർമാരായ മനു ജോർജ്, ആന്റണി ചിറക്കടവിൽ, ഗോകുൽ പ്രസാദ്, സെക്രട്ടറി റിച്ചുമോൻ സാലു, ഇൻഫൽ അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.
എ. ആന്റണി ആൻഡ് സൺസ് എന്ന സ്ഥാപനമാണ് ഇത്തവണത്തെ മാരത്തണിനായി ആദ്യമായി ടെറാക്കോട്ട
മെഡൽ നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി സൗഹൃദപരമായ സമീപനവും പാരമ്പര്യ കലാരൂപത്തിന്റെ സവിശേഷതകളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ മെഡൽ മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.
വരുന്ന ഒക്ടോബർ 11ന് നടക്കുന്ന റബ്ബർ സിറ്റി റൺ മാരത്തണിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വ്യക്തമാക്കി. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

