ചാലക്കുടി ∙ നഗരസഭയിലെ 37 വാർഡുകളിൽ 34ലും കോൺഗ്രസ് നഗരസഭാ കോർ കമ്മിറ്റി സ്ഥാനാർഥികളുടെ പേരുകൾ ഏകകണ്ഠമായി അംഗീകരിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കു സമർപ്പിച്ചു. വെട്ടിശേരികുളം വാർഡ് 35ൽ മുസ്ലിംലീഗ് സ്ഥാനാർഥിയാണുണ്ടാകുക.
വാർഡ് 29 മൈത്രി നഗർ, 37 കരുണാലയം എന്നിവയിൽ അഭിപ്രായമാകാതെ വന്നതോടെ തീരുമാനം ജില്ലാ കമ്മിറ്റിക്കു വിട്ടു.
സ്ഥാനാർഥികൾ: വാർഡ് 1 താണിപാറ: ജിംസൻ ജേക്കബ്, 2 പെരിയച്ചിറ: റീന ഡേവിസ്, 3 ധന്യനഗർ: ജെസി റാഫേൽ, 4 മോസ്കോ: ഷിഫ സന്തോഷ്, 5 അലവി സെന്റർ: ജോയ് ചാമവളപ്പിൽ, 6 സിത്താര നഗർ: സബിത അനിൽ കളപ്പാട്ടിൽ, 7 പോട്ടച്ചിറ: ബിന്ദു ജോർജ്, 8 വ്യാസ സ്കൂൾ: വൽസൻ ചമ്പക്കര, 9 പറക്കൊട്ടിക്കൽ ക്ഷേത്രം: വിനീത ഷാന്റോ, 10 ആര്യങ്കാല: ലിബി ഷാജി, 11സെന്റ് ജോസഫ് പള്ളി: വി.ഒ.പൈലപ്പൻ, 12 കൂടപ്പുഴ റെയ്സൻ ആലുക്ക, 13 തിരുമാന്ധാംകുന്ന്: സൂസി സുനിൽ, 14. എആർഎസ് ഫാം: സൂര്യ ജിമ്മി, 15 ഗാന്ധിനഗർ: ഒ.എസ്.ചന്ദ്രൻ, 16 സെന്റ് ജയിംസ് ആശുപത്രി: സൂസമ്മ ആന്റണി, 17 സെന്റ് മേരീസ് പള്ളി: എൽസി ഡേവിസ്, 18 ആറാട്ടുകടവ്: രേഷ്മ രാജേഷ്, 19 വെട്ടുകടവ്: ജിയോ കിഴക്കുംതല, 20 ചേനത്തുനാട്: ഡിൻസി അരുൺ, 21 ഗായത്രി ആശ്രമം: മേഴ്സി മഞ്ഞപ്രക്കാരൻ, 22 കണ്ണമ്പുഴ ക്ഷേത്രം: എം.എം.അനിൽകുമാർ, 23 ഹൗസിങ് ബോർഡ്: നീത പോൾ, 24 മുനിസിപ്പൽ ഓഫിസ്: ബിജു എസ്.ചിറയത്ത്, 25 ഇറിഗേഷൻ ക്വാർട്ടേഴ്സ്: ജിതി രാജൻ, 26 ഐആർഎംഎൽപി സ്കൂൾ: ഇട്ടൂപ്പ് ഐനിക്കാടൻ, 27 മൂഞ്ഞേലി: കെ.വി.പോൾ, 28 കോട്ടാറ്റ്: ആനി പോൾ, 30 കാരക്കുളത്തുനാട്: ഷിബു വാലപ്പൻ, 31 എഫ്സിഐ ലിന്റ ജോയ്, 32 തച്ചുടപ്പറമ്പ്: ആലീസ് ഷിബു, 33 വിആർപുരം സ്കൂൾ: മോഹനൻ വൈമേലി, 34 വിആർപുരം: സുകന്യ വേണു, 36 ഉറുമ്പൻകുന്ന്: ആതിര ബിനേഷ് പറമ്പിക്കാട്ടിൽ എന്നിവരാണു കോർ കമ്മിറ്റി അംഗീകരിച്ച സ്ഥാനാർഥികൾ.
ഈ 34 പേരെയും ഐകകണ്ഠേനയാണു സ്ഥാനാർഥികളായി തീരുമാനിച്ചതെന്ന് നേതാക്കൾ അവകാശപ്പെട്ടു.
അതൃപ്തിയിൽ മുസ്ലിം ലീഗ്; ആര്യങ്കാലയിൽ മത്സരിക്കുമെന്ന്
ചാലക്കുടി ∙ നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വിജയിച്ച ആര്യങ്കാല സീറ്റ് തങ്ങൾക്കുതന്നെ വേണമെന്ന നിലപാടിലുറച്ച് മുസ്ലിം ലീഗ്. തങ്ങളുടെ അതൃപ്തി ഡിസിസി, യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. ആര്യങ്കാല സീറ്റിൽ മുസ്ലിംലീഗ് സ്ഥാനാർഥി മത്സരിക്കുമെന്നും ഈ സീറ്റ് ഔദ്യോഗികമായി അനുവദിക്കാൻ തയാറായില്ലെങ്കിൽ നഗരസഭയിലെ മറ്റ് നാലിടത്തു കൂടി സ്ഥാനാർഥികളെ നിർത്തുമെന്നും ലീഗ് ജില്ലാ സെക്രട്ടറി ഐ.ഐ.അബ്ദുൽ മജീദ്, നിയോജക മണ്ഡലം പ്രസിഡന്റ് മീരാസ വെട്ടുക്കൽ എന്നിവർ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോജി കാട്ടാളനാണു ജയിച്ചത്.
ഇത്തവണ ഇതു വനിതാ വാർഡായി. കോൺഗ്രസ് പ്രഖ്യാപിച്ച പട്ടിക പ്രകാരം ലിബി ഷാജിയാണു യുഡിഎഫ് സ്ഥാനാർഥി. ജോജി കാട്ടാളന്റെ ഭാര്യ ലിജി ജോജി ഈ വാർഡിൽ മുസ്ലിംലീഗ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും ലീഗ് നേതാക്കൾ അറിയിച്ചു. ആര്യങ്കാലയ്ക്കു പകരം വെട്ടിശേരി കുളം നൽകാമെന്നാണു കോൺഗ്രസ് ലീഗുകാരെ അറിയിച്ചത്. നഗരസഭയിൽ യുഡിഎഫിലെ മറ്റെല്ലാ സീറ്റുകളിലും കോൺഗ്രസാണു മത്സരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
മാള ∙ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ മാള അടക്കമുള്ള 4 പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി20. മാള പഞ്ചായത്തിൽ 15 വാർഡുകളിലും കുഴൂർ പഞ്ചായത്തിൽ 13 വാർഡുകളിലും അന്നമനട
പഞ്ചായത്തിൽ 15 വാർഡുകളിലും പുത്തൻചിറ പഞ്ചായത്തിൽ 15 വാർഡുകളിലും ട്വന്റി20 മത്സരിപ്പിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പൂർത്തിയാക്കിയെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് ജോർജ് അറിയിച്ചു. മാങ്ങയാണ് ചിഹ്നം.
കോൺഗ്രസിൽനിന്ന് പഞ്ചായത്തംഗം രാജിവച്ചു
കുഴൂർ ∙ നാലാം വാർഡ് പഞ്ചായത്തംഗം സേതുമോൻ ചിറ്റേത്ത് കോൺഗ്രസിൽനിന്ന് രാജിവച്ചു.
ഇന്നലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് രാജിക്കത്ത് നൽകിയതായി സേതുമോൻ അറിയിച്ചു. കെപിസിസി വിചാർവിഭാഗ് ബ്ലോക്ക് ചെയർമാൻ സ്ഥാനവും രാജിവച്ചു.
കോൺഗ്രസിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് പാർട്ടി വിടാനുള്ള കാരണമായി പറയുന്നത്. സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതായും സൂചനയുണ്ട്. നാലാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണു സേതുമോൻ ചിറ്റേത്ത് പഞ്ചായത്ത് ഭരണസമിതിയിലേക്കെത്തുന്നത്.
ആദ്യം വിജയിച്ച ഇ.കേശവൻകുട്ടി പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ നിന്നു തുടർച്ചയായി വിട്ടുനിന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കോൺഗ്രസ് പാർട്ടി ചിഹ്നത്തിലാണ് സേതുമോൻ മത്സരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

