കല്ലാച്ചി ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ 3 കോടി രൂപ അനുവദിച്ച ടൗൺ വികസന പ്രവൃത്തി തുടങ്ങിയെങ്കിലും ഈ സർക്കാർ ഭരണകാലാവധി പൂർത്തിയാകും മുൻപു പണി തീരുമോ എന്ന കാര്യത്തിൽ സംശയം. കടകളുടെ മുൻഭാഗം ഒന്നര മീറ്റർ വീതം റോഡ് വികസനത്തിനു വിട്ടു നൽകാൻ തീരുമാനിച്ചിട്ടേറെയായി.
ഇതിനു വ്യാപാരികളെ സമീപിക്കാനും തുടർ നടപടികൾക്കുമായി പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി കൺവീനറുമായി സർവകക്ഷി സമിതിയും രൂപീകരിച്ചു.
പല വ്യാപാരികളും സ്ഥലം വിട്ടു നൽകാൻ സന്നദ്ധമായതോടെ മത്സ്യ മാർക്കറ്റ് പരിസരം, സിപിഎം ഓഫിസ് പരിസരം, വാണിയൂർ റോഡ് കവല എന്നിവിടങ്ങളിലൊക്കെ റോഡ് വീതി കൂട്ടാനായി. ചിലർ കോടതിയെ സമീപിച്ചു.
ഇതിനിടയിൽ, വികസനം യാഥാർഥ്യമായ ഭാഗത്ത് പാർക്കിങ്ങിന് അടക്കമുള്ള സൗകര്യങ്ങൾ കണ്ട് ആദ്യം വിസമ്മതിച്ചവരും വികസനത്തിന് അനുകൂലമായി. എന്നാൽ, ഇവരെ സമീപിക്കുന്നതിനു രാഷ്ട്രീയ നേതാക്കൾക്കു സമയം ലഭിക്കാതെ പോയതാണു വികസനത്തിനു വിലങ്ങു വീഴാൻ കാരണം.
നേതാക്കളും ജനപ്രതിനിധികളുമെല്ലാം തിരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ ഇനി തിരഞ്ഞെടുപ്പ് കഴിയാതെ എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷ ആർക്കുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

