തിരുവനന്തപുരം ∙ നാടകങ്ങൾക്ക് വേദികൾ ലഭിക്കാത്ത കാലമാണിതെന്നും പുതിയ നാടകങ്ങൾ എഴുതാൻ ആളില്ലെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ‘അവനവൻ കടമ്പ’ പുരസ്കാരസമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘നല്ലതെന്തും സൗജന്യമായി ലഭിക്കാനാണ് എല്ലാവർക്കും താൽപര്യം. ടിക്കറ്റെടുക്കാനുള്ള മടി കാരണം സിനിമ പോലും ടിവിയിൽ വന്നാൽ മാത്രമേ കാണുന്നുള്ളൂ’– അദ്ദേഹം പറഞ്ഞു.
കാവാലം നാരായണപ്പണിക്കർ രചിച്ച അവനവൻ കടമ്പയെന്ന നാടകത്തിന്റെ 50ാം വർഷത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ അവനവൻ കടമ്പ പുരസ്കാരം പടയണി ആചാര്യൻ പ്രഫ. കടമ്മനിട്ട
വാസുദേവൻ പിള്ളയ്ക്ക് സമർപ്പിച്ചു.
കാവാലം സ്കൂൾ ഓഫ് മ്യൂസിക് ചെയർമാൻ വെട്ടുവേലി ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെന്റർ ഫോർ ആർട്സ് ആൻഡ് കൾചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട്, കവി പി.നാരായണക്കുറുപ്പ്, കാവാലം സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കാവാലം സജീവ്, നെടുമുടി വേണുവിന്റെ ഭാര്യ സുശീല വേണു, ഡോ.ജയകൃഷ്ണൻ, കെ.കലാധരൻ, പ്രോഗ്രാം കൺവീനർ കൃഷ്ണ ബാലകൃഷ്ണ, എസ്.രാധാകൃഷ്ണൻ, കെ.സുരേഷ് കുമാർ, കാവാലം ശശികുമാർ, സജി കമല എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

