പയ്യപ്പാടി ∙ റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. ആറാട്ടുചിറ –കാട്ടിൽപടി റോഡിലെ കലുങ്കിനു സമീപം ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
ആർക്കും പരുക്കില്ല. കലുങ്കിന്റെ സമീപത്തെ കുഴിയിൽ ചാടാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ കരിങ്കൽകെട്ടിൽ ഇടിച്ചു മറിഞ്ഞു.
ഡ്രൈവർ ഗ്ലാസ് താഴ്ത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തിറങ്ങി. തുടർന്നു ക്രെയിൻ എത്തിച്ചു ഉയർത്തി വാഹനം നേരെയാക്കി.
ഏറെ നേരം റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.
സമരങ്ങൾ പതിവ് റോഡ് നന്നാക്കാൻ നടപടിയില്ല
ബസ് റൂട്ട് അടക്കമുള്ള കാഞ്ഞിരത്തുംമൂട് – വെന്നിമല റോഡിന്റെ ഭാഗമാണ് ആറാട്ടുചിറ – കാട്ടിൽപടി റോഡ്. പയ്യപ്പാടി മുതൽ വെന്നിമല വരെയുള്ള ഭാഗത്ത് ജലജീവൻ പദ്ധതിയുടെ പേരിൽ കുഴിച്ചതോടെയാണ് ദുരിതമെങ്കിൽ ആറാട്ടുചിറ കലുങ്കിനു സമീപം മുട്ടറ്റം ആഴത്തിൽ റോഡ് ഇടിഞ്ഞു താഴുന്നതാണ് പ്രതിസന്ധി.
റോഡിനു താഴെ തോട് ഒഴുകുന്നുണ്ട്. ഈ ഭാഗത്തെ മണ്ണ് ഇടിയുന്നതാണു റോഡിനു മധ്യേ ഗർത്തം രൂപപ്പെടാൻ കാരണം. ഇന്നലെ അപകടം നടന്നതും ഇതിനു 30 മീറ്റർ മാറിയാണ്.
വെന്നിമല വരെയുള്ള ഭാഗത്തെ റോഡ് നന്നാക്കണമെന്നു ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഏകദിന നിരാഹാര സമരം നടത്തിയിട്ടുപോലും പിഡബ്ല്യുഡി റോഡ് നന്നാക്കാൻ നടപടിയില്ല. പയ്യപ്പാടി മുതലുള്ള ഭാഗത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പിരിവെടുത്ത് ശ്രമദാനത്തിലൂടെ കോൺക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ നാൽപതിനായിരം രൂപയാണ് ചെലവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

