പരുമല പദയാത്ര നാളെ
അടൂർ ∙ വിശുദ്ധ മർത്തമറിയം തീർഥാടന കേന്ദ്രമായ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നുള്ള പരുമല പദയാത്ര നാളെ പുലർച്ചെ 5ന് പള്ളിയിൽ നിന്ന് പുറപ്പെടുമെന്ന് വികാരി ഫാ. ഷിജു ബേബി, ട്രസ്റ്റി ജോൺ ഉമ്മൻ, സെക്രട്ടറി ഗീവർഗീസ് ജോസഫ് എന്നിവർ അറിയിച്ചു.
മെഡിക്കൽ ക്യാംപ്
കരിമ്പനാംകുഴി ∙ സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവക ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജും ചേർന്ന് വലിയകുളം എസ്എൻവി യുപി സ്കൂളിൽ ഇന്ന് 9ന് സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും.
വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ ഉദ്ഘാടനം ചെയ്യും.വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭിക്കും. 8.30ന് റജിസ്ട്രേഷൻ ആരംഭിക്കും.
ജനറൽ മെഡിസിൻ, അസ്ഥി, ഗൈനക്കോളജി, നേത്രം, ഇഎൻടി, ദന്തം, ത്വക്ക് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടാകും.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
പത്തനംതിട്ട ∙ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രപ്രവർത്തക- പത്രപ്രവർത്തകേതരക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ ഗുണഭോക്താക്കൾ 30ന് അകം ലൈഫ് സർട്ടിഫിക്കറ്റും (ജീവനസാക്ഷ്യപത്രം) നിശ്ചിതമാതൃകയിൽ വിവരങ്ങളും നൽകണം.നവംബറിലെ തീയതിയിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആണ് നൽകേണ്ടത്.
ജില്ലാ ഇൻഫർമേഷൻ ഓഫിസിലാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ലൈഫ് സർട്ടിഫിക്കറ്റിന്റെയും ഫോമിന്റെയും മാതൃക www.prd.kerala.gov.in ൽ ലഭിക്കും.
0468 2222657.
രാത്രികാല മൃഗചികിത്സാ സേവനം
പന്തളം ∙ ബ്ലോക്ക് പരിധിയിൽ രാത്രികാല മൃഗചികിത്സാ സേവനം നൽകുന്നതിനു കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.
90 ദിവസത്തേക്കാണ് നിയമനം. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് സേവനം. 3ന് 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ ഹാജരാകണം.
0468 2322762.
അഭിമുഖം നാലിന്
വള്ളംകുളം ∙ ഗവ യുപി സ്കൂളിലെ എൽപി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് 4 ന് 10.30 ന് അഭിമുഖം നടക്കും. അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 9447963434.
കശുമാവ് തൈ വിതരണം
തണ്ണിത്തോട് ∙ സംസ്ഥാന കശുമാവ് വികസന ഏജൻസി മുഖേന ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകൾ സൗജന്യമായി ലഭിക്കും.
10 സെന്റിന് 8 തൈകൾ എന്ന ക്രമത്തിലാണ് നൽകുന്നത്. കരമടച്ച രസീത്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം തണ്ണിത്തോട് കൃഷിഭവനിൽ അപേക്ഷ നൽകണം.
9497850778, 9446816282.
നേത്ര–രക്ത പരിശോധന ക്യാംപ് നാളെ
കൈപ്പട്ടൂർ ∙ വള്ളത്തോൾ വായനശാലയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര–രക്ത പരിശോധന ക്യാംപ് നാളെ 7ന് നടക്കും. പ്രസിഡന്റ് എം.എസ്.
ജോൺ ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

