പാചക വാതകം ഇത്രയും വിലകുറച്ച് ലോകത്ത് ഒരു രാജ്യവും വിൽക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. “യുദ്ധത്തിന് മുൻപ്, നാല് അംഗങ്ങളുള്ള വീട്ടിൽ ദിവസം കുറഞ്ഞത് 9 രൂപയുടെ പാചക വാതകമാണ് കത്തിച്ചിരുന്നത്.
ഇത്രയും കുറഞ്ഞ നിരക്കിൽ മറ്റൊരു ഉൽപന്നവും ലഭിക്കില്ല”– ഇന്ധന വില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലയെ ദോഷമായി ബാധിച്ചില്ലേ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മാത്രം ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് വില ഉയർന്നതിന് ഇന്ധന വിലയുമായി എന്താണ് ബന്ധമെന്ന് മന്ത്രി മറുചോദ്യമായി ചോദിച്ചു.
വെളിച്ചെണ്ണ വില ക്രമാതീതമായി ഉയർന്നതിൽ യുദ്ധത്തിനോ, പെട്രോളിയം മന്ത്രാലയത്തിനോ പങ്കില്ല. രാജ്യാന്തര വിപണിയിൽ ഏതു വിലയിലാണോ ക്രൂഡോയിൽ വാങ്ങുന്നത് അതിന് ആനുപാതികമായ നിരക്കിലാണ് ഇന്ധന വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പുലിക്കളി സംഘാംഗങ്ങളെ കുറിച്ച് നടൻ വി.കെ.ശ്രീരാമൻ പറഞ്ഞത് തന്നെ വേദനിപ്പിച്ചതായി സുരേഷ് ഗോപി പ്രതികരിച്ചു. പുലിക്കളി സംഘത്തെ പ്രത്യേക വിഭാഗമായി തന്നെ കാണണം.
രാവിലെ അഞ്ചു മുതൽ ഇനാമൽ പെയിന്റടിച്ച് വെയിലത്ത് നിൽക്കുന്ന കലാകാരൻമാരാണവർ. ലോകത്ത് മറ്റൊരിടത്തും ഇത്രയും മഹത്തായ കലാരൂപമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

