പ്രബന്ധം നൽകൽ: തീയതി നീട്ടി
പനങ്ങാട് ∙ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് എൻജിനീയറിങ് വിഭാഗം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസിലേക്കു പ്രബന്ധങ്ങൾ നൽകേണ്ട തീയതി നവംബർ 7 വരെ നീട്ടി.
സംക്ഷിപ്തം 250 വാക്ക് കവിയരുത്. 89211 81551, ഇമെയിൽ– [email protected].
ചിത്രരചനാമത്സരം നാളെ
കൊച്ചി∙ ജവാഹർ ബാൽമഞ്ച് ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം നാളെ ഉച്ചയ്ക്ക് 2ന് എളമക്കര എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. 7-18 വയസ്സ് പ്രായമുള്ളവർക്കു പങ്കെടുക്കാം.
വിവരങ്ങൾക്ക്: 9846953661.
അധ്യാപക ഒഴിവ് പുല്ലുവഴി ജയകേരളം എച്ച്എസ്എസ്
പെരുമ്പാവൂർ ∙ പ്ലസ് ടു വിഭാഗത്തിൽ ബോട്ടണി (സീനിയർ) അധa്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 10.30ന്.
സൗത്ത് വാഴക്കുളം എച്ച്എസ്എസ്
പെരുമ്പാവൂർ ∙ എച്ച്എസ്എസ്ടി ഹിന്ദി(ജൂനിയർ) ഒഴിവ്.
കൂടിക്കാഴ്ച 3ന് 11ന്.
ഇടപ്പള്ളി ഗവ.എച്ച്എസ്എസ്
കൊച്ചി∙ ഇടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ്ടി ജൂനിയർ സംസ്കൃത അധ്യാപികയുടെ ദിവസവേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക തസ്തികയിലേക്ക് ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുമായി 3നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ബാങ്കേഴ്സ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റ്
കൊച്ചി∙ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള, കേരളത്തിലെ ബാങ്കുകൾക്കായി ഇന്റർ ബാങ്ക് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 13,14 തീയതികളിൽ ഫാക്ട് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ.
9820454821.
മലേഷ്യൻ ഗ്ലോബൽഎജ്യു ഫെയർ 4ന്
കൊച്ചി∙ മലേഷ്യൻ ഗ്ലോബൽ എജ്യു ഫെയർ–2025 4ന് 11 മുതൽ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. മലേഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സർക്കാർ ഏജൻസിയായ എജ്യുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസും ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസിയായ എഡ്റൂട്ട്സ് ഇന്റർനാഷനലുമായി സഹകരിച്ചാണു പരിപാടി. 0484 2941 333, www.edroots.com .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

