ചാത്തന്നൂർ ∙ ദേശീയപാതയിലേക്കു കയറാൻ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ടിപ്പർ ലോറി ഇടിച്ചു; ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോ ജംക്ഷനിലാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കു നിരങ്ങി നീങ്ങിയ ബസ് സമീപത്തെ സ്റ്റാൻഡിൽ കിടന്ന ഓട്ടോയിലിടിച്ചു കയറി.
സീറ്റിൽ നിന്നു തെറിച്ചു ബസിനുള്ളിൽ വീണ ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ ഹാൻഡ് ബ്രേക്ക് ഇട്ടതിനാൽ വലിയ അപകടം ഒഴിവായി. ബസ് ഡ്രൈവർ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അജയൻ (50), കണ്ടകടര മൈലക്കാട് സ്വദേശി ഷെഹീർ (37), യാത്രക്കാരായ മോഹനൻ (72), സുബൈദ (56) എന്നിവരെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളത്ത് നിന്നു ബൈപാസ് വഴി പാരിപ്പള്ളിലേക്കു പോയ ബസ് ചാത്തന്നൂർ ഡിപ്പോയിൽ നിന്നു ദേശീയപാതയിലേക്കു കയറാൻ നിർത്തിയപ്പോഴാണു പാരിപ്പള്ളി ഭാഗത്തു നിന്നു വന്ന ടിപ്പർ ഇടിച്ചത്. അടിപ്പാതയിൽ നിന്നു സർവീസ് റോഡിലേക്ക് കയറിയ കാറിൽ ഇടിക്കാതെ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി ബസിന്റെ മുന്നിൽ വലതു ഭാഗത്ത് ഇടിക്കുകയായിരുന്നു. ദേശീയപാത നിർമാണത്തിനുള്ള മണ്ണുമായി വരികയായിരുന്നു ലോറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

