ഡൽഹി ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധം കൈകാര്യം ചെയ്തതിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആർഎഎഫ് മേധാവിയുടെ വിമർശനം. സേനയുടെ ഔദ്യോഗിക പരിശീലന മാർഗനിർദേശങ്ങൾ പൂർണ്ണമായും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ രംഗത്ത് പ്രവർത്തിച്ചതെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടി വരുമ്പോൾ ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പോലുള്ള മാർഗ്ഗങ്ങൾ തികച്ചും അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കണമെന്നുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്നും ആർഎഎഫ് മേധാവി വ്യക്തമാക്കുകയുണ്ടായി. ഇതിനിടയിൽ, ഡൽഹിയിൽ കലാപവിരുദ്ധ ആയുധങ്ങളുടെ ഉപയോഗത്തിന് അധികൃതർ താത്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പ്രൊജക്ടൈൽ ഗൺ, ആന്റി റയട്ട് ഗൺ, ഇലക്ട്രിക് ഷോക്ക് ആയുധങ്ങൾ എന്നിവ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, സിജെപി സമരം പൂർണ്ണമായി അവസാനിച്ചതിനെ തുടർന്ന് ജന്തർമന്തറിലെ പ്രതിഷേധ വേദികൾ എല്ലാം തന്നെ പൊളിച്ചുമാറ്റിയിട്ടുണ്ട്.
ഡൽഹിയിലെ മെട്രോ സ്റ്റേഷൻ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലായിക്കഴിഞ്ഞു. താത്ക്കാലികമായി അടച്ചിട്ടിരുന്ന എല്ലാ മെട്രോ സ്റ്റേഷനുകളും ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്.
48 മണിക്കൂറിനുള്ളിലെ നിർണായക തീരുമാനത്തിനൊടുവിലായിരുന്നു കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നുമുള്ള ഈ പിന്മാറ്റം. ഈ സമരം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്നത് ഭരണകേന്ദ്രങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഡൽഹിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന ഭയം കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അവസാനശ്രമം വരെ ഉണ്ടായെങ്കിലും അതൊന്നും ഫലം കണ്ടില്ല.
സാക്ഷാല് നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നല്കുന്ന കേന്ദ്രസർക്കാറിനെയാണ് വെറും 36 ദിവസം കൊണ്ട് സിജെപി സമരത്തിലൂടെ വിറപ്പിച്ചത്. പാർട്ടിക്ക് പുറമേ ആർഎസ്എസിലും ശക്തമായ സ്വാധീനമുള്ള ധർമേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

