സ്വന്തം ലേഖിക കോട്ടയം: ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തെ വിറപ്പിച്ച് നടന്ന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടത് കഴിഞ്ഞ ദിവസമാണ്. വനം വകുപ്പിന്റെ കണക്ക് പ്രകാരം നിരവധി ആളുകളെ കൊന്ന കാട്ടാനയ്ക്ക് ഫാന്‍സ് ഏറെയാണ്.
അരികൊമ്പനായി സമൂഹ മാധ്യമത്തില്‍ നിറയെ പേജുകളും മറ്റും ഉണ്ട്. ‘ ഇപ്പോഴിതാ അരിക്കൊമ്പന്റെ ചിത്രം കയ്യില്‍ പച്ച കുത്തിയിരിക്കുകയാണ് ‘ആരാധകന്’.
അരിക്കൊമ്പനോടുള്ള ഇഷ്ടമാണ് യുവാവ് ടാറ്റു രൂപത്തില്‍ ശരീരത്തില്‍ പതിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘അരിക്കൊമ്പനെ നമ്മള് തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും’- അരിക്കൊമ്പനെ പച്ചകുത്തിയ യുവാവ് പറയുന്നുണ്ട്.
അരിക്കൊമ്പനെ പച്ച കുത്തിയത് ശരിയായില്ലെന്നും കൊമ്പ് ഇങ്ങനെ വളഞ്ഞിട്ടല്ലെന്നും നേരെ താഴേയ്ക്കാണെന്നും ഫാന്സില് ഒരാള്‍ കമന്റ് ചെയ്തു. ഈ വിഡിയോ കണ്ടിട്ടെങ്കിലും അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരട്ടെയെന്ന് ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചു.
നിലവില്‍ അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയിലാണുള്ളത്. ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ പ്രതികരണം.
കേരളം കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം തമിഴ്നാടും ഉയര്‍ത്തിയിട്ടുണ്ട്. The post ‘വേദനയുണ്ടെങ്കിലും അവന് വേണ്ടി ഇതിനപ്പുറവും ചെയ്യും’; അരിക്കൊമ്പന്റെ ചിത്രം കയ്യില്‍ ടാറ്റൂ ചെയ്ത് യുവാവ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

