ഉയർന്ന വിദ്യാഭ്യാസവും സ്ഥിരജോലിയും ഒരു കുട്ടിയുടെ പിതാവെന്ന ഉത്തരവാദിത്തവും ഉണ്ടായിരുന്നിട്ടും, 28 വയസുകാരനായ ഒരു ഐടി എഞ്ചിനീയർക്ക് ഇപ്പോഴും ദൈനംദിന ആവശ്യങ്ങൾക്കായി പിതാവിന്റെ സഹായം തേടേണ്ടി വരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ന്യൂകോൺസ് കമ്പനിയുടെ സ്ഥാപകനായ പ്രിതേഷ് ലഖാനി തന്റെ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
‘പിശാചുക്കൾ ജനിക്കുന്നതല്ല; ചിലപ്പോഴൊക്കെ അവരെ ജാതകം വഴി നിർമ്മിച്ചെടുക്കുന്നതാണ്’ എന്ന കുറിപ്പോടെയാണ് പ്രിതേഷ് ലഖാനി ഈ വാർത്ത പുറത്തുവിട്ടത്. യുവാവിന്റെ ജാതകത്തിൽ വാഹനം ഓടിച്ചാൽ മറ്റൊരാളുടെ മരണത്തിന് കാരണമാകുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടത്രെ.
ഈ അന്ധവിശ്വാസത്തെത്തുടർന്ന് കുട്ടിക്കാലം മുതൽ തന്നെ സൈക്കിൾ പോലും ഓടിക്കാൻ വീട്ടുകാർ ഇദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായിട്ടും ഇന്നും ഓഫീസിലേക്ക് പോകുന്നതിന് ഇദ്ദേഹത്തെ കൊണ്ടുവിടുന്നത് പിതാവാണ്.
യുവാവിന്റെ പിതാവിനോട് പ്രിതേഷ് ലഖാനി ചോദിച്ച ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘നിങ്ങളുടെ മകന്റെ ജാതകത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് എന്താണ് പറയുന്നത്?’ എന്നായിരുന്നു ലഖാനിയുടെ ചോദ്യം.
2026 ജൂൺ 28-നാണ് ഈ പോസ്റ്റ് പുറത്തുവന്നത്. ഈ സംഭവം വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.
ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും യുക്തിഹീനമായ വിശ്വാസങ്ങൾക്ക് പിന്നാലെ പോകുന്നത് അമ്പരപ്പിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ‘എന്നെ അത്ഭുതപ്പെടുത്തുന്നത് ജ്യോതിഷമല്ല, മറിച്ച് ആളുകൾ തങ്ങളുടെ സ്വന്തം ബുദ്ധിയും വിവേചനശക്തിയും ഇതിനായി പണയം വെക്കുന്നു എന്നുള്ളതാണ്’ എന്ന് സാർത്ഥക് ലോഹ്യ പ്രതികരിച്ചു.
സമാനമായ രീതിയിൽ വിവാഹം കഴിച്ചാൽ ഭാര്യ മരിച്ചുപോകുമെന്ന ജാതകദോഷം വിശ്വസിച്ച് ജീവിതകാലം മുഴുവൻ അവിവാഹിതനായി ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ച് മറ്റൊരാളും അഭിപ്രായം പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

