കാനഡയിൽ പ്രവാസികളായ ഇന്ത്യക്കാർക്ക് ലഭിക്കുന്ന പിന്തുണയും അവർ നൽകുന്ന സഹായങ്ങളും ചർച്ചയാക്കി 18 വയസ്സുകാരനായ കനേഡിയൻ യുവാവിന്റെ വീഡിയോ. ടൈസൺ ഹോക്ക്ലി എന്ന യുവാവ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് തനിക്ക് നേരിട്ട
ഒരു അനുഭവം പങ്കുവെച്ചത്. ഒരു ഹോട്ടലിൽ വെച്ച് മുറിയുടെ കീ കാർഡ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുകയും പുറത്ത് കുടുങ്ങിപ്പോവുകയും ചെയ്ത അവസരത്തിൽ, അവിടെയുണ്ടായിരുന്ന ഒരു ഇന്ത്യക്കാരൻ സഹായത്തിനെത്തിയതിനെക്കുറിച്ചാണ് വീഡിയോയിൽ വിവരിക്കുന്നത്.
ഈ സംഭവത്തിന് ശേഷം കാനഡയിൽ കൂടുതൽ ഇന്ത്യക്കാരുടെ സാന്നിധ്യം ആവശ്യമാണെന്ന രീതിയിൽ ടൈസൺ ഹോക്ക്ലി കുറിച്ച വരികൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ‘എന്നെ ഇപ്പോൾ ഒരു ഇന്ത്യക്കാരൻ സഹായിച്ചതേയുള്ളൂ.
അതുകൊണ്ടാണ് കാനഡയ്ക്ക് കൂടുതൽ ഇന്ത്യക്കാരെ ആവശ്യമുള്ളത്’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഹോക്ക്ലി എക്സിൽ കുറിച്ചത്. 2026 മെയ് 20-നാണ് ഇദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്.
കാനഡയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.
വംശീയതയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ ഇന്ത്യക്കാരെ അനുകൂലിച്ചുകൊണ്ടുള്ള യുവാവിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്.
നിരവധി പേർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ കമന്റുകളിലൂടെ പങ്കുവെക്കുന്നുണ്ട്. ‘നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, എനിക്ക് ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള അയൽക്കാരുണ്ട്.
സത്യസന്ധമായി പറഞ്ഞാൽ ഈ ലോകത്ത് അവർക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല’ എന്നും ‘ഇന്ത്യക്കാർ ഒരു നിധി തന്നെയാണ്’ എന്നും മറ്റുമുള്ള പ്രതികരണങ്ങൾ പോസ്റ്റിന് താഴെ നിറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

