അമേരിക്കയിലെ നെബ്രാസ്കയിൽ തികച്ചും അപ്രതീക്ഷിതമായ ഒരു വെടിവെയ്പ്പ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്കോട്ട്സ്ബ്ലഫ് നഗരത്തിലെ ഒരു കടയ്ക്ക് സമീപത്തുവെച്ച് വളർത്തുനായ അബദ്ധത്തിൽ ഷോട്ട്ഗൺ ഉപയോഗിച്ച് വെടിയുതിർത്തതോടെയാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്.
കടയുടെ പരിസരത്ത് വെടിയൊച്ച കേട്ടെന്ന വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത് ഷോട്ട്ഗണിൽ ചവിട്ടി നിൽക്കുന്ന നായയെയാണ്. വെടിയേറ്റ് കേടുപാടുകൾ സംഭവിച്ച നിലയിലുള്ള ഒരു ട്രക്കും, കയ്യിൽ പെല്ലറ്റ് തറച്ച് പരിക്കേറ്റ നിലയിൽ ഒരു സ്ത്രീയെയുമാണ് അധികൃതർ പിന്നീട് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വെടിവെയ്പ്പിന്റെ കാരണം വ്യക്തമായി. ട്രക്കിൽ ഉടമയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന നായ, വാഹനം കടയ്ക്ക് മുന്നിൽ നിർത്തിയ സമയം കാറിന്റെ പിൻസീറ്റിൽ നിന്ന് മറ്റേ വശത്തേക്ക് മാറാൻ ശ്രമിക്കുകയായിരുന്നു.
ഈ നീക്കത്തിനിടയിൽ ട്രക്കിൽ സൂക്ഷിച്ചിരുന്ന ലോഡ് ചെയ്ത ഷോട്ട്ഗണിൽ നായയുടെ കാൽ അബദ്ധത്തിൽ തട്ടുകയും തോക്ക് പ്രവർത്തിക്കുകയുമായിരുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട
വെടിയുണ്ട ട്രക്കിന്റെ വാതിൽ തുളച്ച് പുറത്തുകടക്കുകയും സമീപത്തുകൂടി നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കയ്യിൽ കൊള്ളുകയുമായിരുന്നു.
പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളിൽ ലോഡ് ചെയ്ത തോക്കുകളുമായി യാത്ര ചെയ്യുന്നത് നെബ്രാസ്കയിലെ നിയമപ്രകാരം കടുത്ത നിയമലംഘനമാണെന്ന് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

