മലപ്പുറം: മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. ചികിത്സയിലുള്ള പത്ത് പേരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.
അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് സംഘത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ രാത്രി ഏഴരയോടെയാണ് മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി ബോട്ട് അപകടത്തില്‍പ്പെട്ടത്. തീരം വിട്ട
ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോള്‍ ചരിഞ്ഞ് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബോട്ട് പൂര്‍ണ്ണമായും മുങ്ങി.
ബോട്ടിന്റെ വാതില്‍ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ജെസിബി ഉപയോഗിച്ച് ബോട്ട് ഉയര്‍ത്തിയിന് ശേഷമാണ് ആളുകളെ പുറത്തെടുക്കാനായത്.
21 അംഗ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്സും ഇന്ന് രാവിലെ വെളിച്ചം വീണതോടെ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ ഇന്ന് താനൂരിലെത്തും. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ ജാബിര്‍ (40), മകന് ജരീര്‍ (12), പരപ്പനങ്ങാടി കുന്നുമ്മല്‍ സീനത്ത് (38), പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), മകള്‍ ഫാത്തിമ മിന്‍ഹ (12), ഒട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടില്‍ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീല, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന് അഫ്ലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (9), ആവില്‍ ബീച്ച് കുന്നുമ്മല്‍ കുഞ്ഞമ്പി (38), താനൂര്‍ ഓലപ്പീടിക കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖ് (35), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ സബറുദ്ദീന് (38) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍.
മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തിരൂരങ്ങാടി, പെരുന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തും.
സ്വകാര്യ ആശുപത്രികളിലും പോസ്റ്റുമോര്‍ട്ടം നടത്തും. The post സങ്കടക്കടലായി താനൂര്‍; ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

