കാക്കനാട്∙ രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ചെമ്പുമുക്ക് സാഹിതി വീട്ടിൽ (വടശ്ശേരി) വാൾട്ടർ ജോർജ് (ബിജു – 56) സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കീമോതെറാപ്പി ഉൾപ്പെടെയുള്ള പ്രാഥമിക ഘട്ട
ചികിത്സകൾക്ക് മാത്രം 10 ലക്ഷം രൂപയോളം ആവശ്യമാണ്. തുടർചികിത്സാ ചെലവുകൾ കൂടി കണക്കാക്കുമ്പോൾ ആകെ 70 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഒരു സ്വകാര്യ സ്ഥാപനത്തിലെ തുച്ഛമായ വേതനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. രോഗബാധിതനായ ബിജുവും ഭാര്യ ലൈനിയും വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഈ സാഹചര്യത്തിലാണ് ബിജുവിന്റെ ജീവൻ രക്ഷാ ചികിത്സയ്ക്കായി വാർഡ് കൗൺസിലർ ടിനു സൈമൺ നേതൃത്വം നൽകുന്ന പ്രത്യേക സഹായ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. സഹായങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലോ ബാങ്ക് അക്കൗണ്ടിലോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ : 9895997235 (വാർഡ് കൗൺസിലർ ടിനു സൈമൺ)
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

