കൊച്ചിയിലേക്ക് വ്യോമമാർഗം പുറപ്പെട്ട ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരികെ ഇറക്കേണ്ടി വന്നു.
തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫില്‍ നിന്നും രാവിലെ യാത്ര തിരിച്ചതായിരുന്നു ഹെലികോപ്റ്റർ. ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല.
തുടർന്നാണ് യാത്ര ഒഴിവാക്കി തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്. കാലാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ ട്രെയിൽ മാർഗം യാത്ര തിരിക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്.
അതേസമയം, കൊച്ചിയിലെയും മാലദ്വീപിലെയും മോശം കാലാവസ്ഥ വ്യോമഗാനത്തെയും ബാധിച്ചു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും, കൊച്ചിയിൽ നിന്നും മാലദ്വീപിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനവും സുരക്ഷ മുൻനിർത്തി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.
അന്തരീക്ഷ സ്ഥിതി അനുകൂലമാകുന്ന മുറയ്ക്ക് വിമാനങ്ങൾ അതത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

