ബെംഗളൂരു നഗരത്തിലെ തിരക്കേറിയ പ്രദേശത്തുള്ള ഒരു പ്രമുഖ കോഫി ഷോപ്പിൽ നിന്ന് ഉപഭോക്താവിന്റെ പഴ്സ് കവർന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊമേഴ്സ്യൽ സ്ട്രീറ്റ് സ്ഥിതി ചെയ്യുന്ന സ്റ്റാർബക്സ് കഫേയിലാണ് സംഭവം നടന്നത്.
സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി തന്നെയാണ് ഉപഭോക്താവിന്റെ ബാഗിൽനിന്ന് പഴ്സ് അടിച്ചുമാറ്റിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
മോഷണത്തിനിരയായ യുവാവിന്റെ പങ്കാളിയായ ദിഷ ഭാട്ടിയ എന്ന യുവതിയാണ് ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. യുവാവിന്റെ ബാഗിനടുത്ത് അതീവ രഹസ്യമായി വന്നിരിക്കുന്ന യുവതി, അതിൽ കയ്യിട്ട് പഴ്സെടുത്ത് നിഷ്പ്രയാസം സ്ഥലംവിടുന്നത് വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
കഫേയിലുണ്ടായിരുന്ന മറ്റ് ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ ശ്രദ്ധയിൽപെടാത്ത വിധം വളരെ സമർത്ഥമായാണ് ഇവർ ഈ കൃത്യം നിർവഹിച്ചത്. ‘സുഹൃത്തുക്കളെ, ദയവായി എല്ലാവരും അതീവ ജാഗ്രത പാലിക്കുക.
കൊമേഴ്സ്യൽ സ്ട്രീറ്റിലെ സ്റ്റാർബക്സിൽവെച്ച് ഈ സ്ത്രീ എന്റെ പങ്കാളിയുടെ പഴ്സ് മോഷ്ടിച്ചു’ എന്ന് കുറിച്ചുകൊണ്ടാണ് ദിഷ വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അവർ ബെംഗളൂരു പൊലീസ് അധികൃതരെയും പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ നിരവധി ആളുകളാണ് പ്രതികരണവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്. പരാതിയോട് പ്രതികരിച്ചുകൊണ്ട് പൊലീസ് ഔദ്യോഗികമായി മറുപടിയും നൽകിയിട്ടുണ്ട്.
‘നിങ്ങളുടെ പരാതി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി ദയവായി കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ സന്ദർശിക്കുക.
നന്ദി’ എന്നാണ് പൊലീസിന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

