രവാൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് വിജയം. സൽമാൻ അലി ആഘ നേടിയ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് പാക്കിസ്ഥാൻ 37 റൺസിന്റെ നാടകീയ ജയം സ്വന്തമാക്കിയത്.
മത്സരത്തിൽ 90 പന്തുകൾ നേരിട്ട സൽമാൻ 107 റൺസാണ് അടിച്ചുകൂട്ടിയത്.
പത്ത് ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഈ പ്രകടനത്തിലൂടെ ചരിത്രനേട്ടമാണ് സൽമാൻ സ്വന്തമാക്കിയത്.
സാധാരണയായി ബാറ്റിംഗ് ഓർഡറിൽ അഞ്ചാം സ്ഥാനത്തോ അതിന് താഴെയോ ക്രീസിലെത്തുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന പാകിസ്ഥാൻ താരമായി സൽമാൻ മാറി. മുൻ താരം മുഹമ്മദ് യൂസുഫിന്റെ പേരിലുണ്ടായിരുന്ന മൂന്ന് സെഞ്ച്വറികളുടെ റെക്കോർഡാണ് സൽമാൻ മറികടന്നത്.
1998 മുതൽ 2009 വരെ പാക്കിസ്ഥാന് വേണ്ടി കളിച്ച മുഹമ്മദ് യൂസുഫ് 114 മത്സരങ്ങളിൽ നിന്നാണ് മൂന്ന് സെഞ്ച്വറികൾ നേടിയതെങ്കിൽ, സൽമാൻ വെറും 54 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. മധ്യനിരയിൽ പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് യൂസുഫ് കണക്കാക്കപ്പെടുന്നത്.
ബാറ്റിംഗ് ഓർഡറിൽ കൃത്യം അഞ്ചാം സ്ഥാനത്ത് ഇറങ്ങി മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യ പാക് താരം കൂടിയാണ് സൽമാൻ. യൂസുഫ് വ്യത്യസ്ത പൊസിഷനുകളിലായിരുന്നു സെഞ്ച്വറികൾ നേടിയിരുന്നത്.
സൽമാൻ തന്റെ ആദ്യ മൂന്ന് സെഞ്ച്വറികൾ 33 മത്സരങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയപ്പോൾ, യൂസുഫിന് അഞ്ചാം സ്ഥാനത്ത് രണ്ട് സെഞ്ച്വറി നേടാൻ 84 മത്സരങ്ങൾ കളിക്കേണ്ടി വന്നിരുന്നു. അതേസമയം, അന്താരാഷ്ട്ര തലത്തിൽ ബാറ്റിംഗ് ഓർഡറിൽ അഞ്ചാമതോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഇംഗ്ലണ്ട് താരം ജോസ് ബട്ലറും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ആണ് മുന്നിൽ.
എട്ട് സെഞ്ച്വറികളാണ് ഇവർ നേടിയിട്ടുള്ളത്. എം.എസ്.
ധോണിയും യുവരാജ് സിംഗും ഏഴ് സെഞ്ച്വറികളുമായി തൊട്ടുപിറകിലുണ്ട്. ആറ് സെഞ്ച്വറികൾ വീതം നേടിയ എ.ബി.
ഡിവില്ലേഴ്സ്, ആൻഡ്രൂ സൈമണ്ട്സ്, ഒയിൻ മോർഗൻ, സിക്കന്ദർ റാസ എന്നിവരാണ് ഈ പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. ലോ ഓർഡറിൽ ബാറ്റ് ചെയ്ത് കൂടുതൽ റൺസ് നേടിയവരുടെ കണക്കെടുക്കുമ്പോൾ എം.എസ്.
ധോണി തന്നെയാണ് മുന്നിൽ. 301 മത്സരങ്ങളിൽ നിന്നായി 8324 റൺസാണ് ധോണി നേടിയത്.
174 മത്സരങ്ങളിൽ നിന്ന് യുവരാജ് സിംഗ് 4870 റൺസും നേടിയിട്ടുണ്ട്. ജോസ് ബട്ലർ 4997 റൺസും ഡേവിഡ് മില്ലർ 4605 റൺസുമാണ് ലോ ഓർഡർ ബാറ്റിംഗിലൂടെ സ്വന്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

