മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി മേഖലയിൽ പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ വിൽക്കുന്ന കടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. ഇരമല്ലൂർ ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലിൽ വീട്ടിൽ രാഹുൽ (മുന്ന 29) എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ പൊലീസാണ് ഇവർക്കെതിരെയുള്ള നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ മാസം 30-ാം തീയതി പുലർച്ചെയായിരുന്നു കടയിൽ മോഷണം അരങ്ങേറിയത്.
തുടർന്ന് പ്രതികളെ നാട്ടുകാർ തന്നെ നേരിട്ട് പിടികൂടുകയും പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായ ഇരുവരും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ പിഎം റാസിഖ്, എംഎം ഉബൈസ്, പിഎം മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടിഒ ജിജു, പികെ സനൂപ്, കെപി നിസാർ, കെ.എ ഷിഹാബ് എന്നിവർ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

