കൊച്ചി: സസ്പെൻഷൻ നടപടി നേരിട്ട കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
വരുന്ന നവംബർ നാലിന് ആരംഭിക്കുന്ന പരീക്ഷകളിൽ ഇവർക്ക് പങ്കെടുക്കാവുന്നതാണ്. വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ഫീസ് ഈ ഈടാക്കിക്കൊണ്ട് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കണമെന്ന് സർവകലാശാല അധികൃതർക്ക് കോടതി നിർദ്ദേശം നൽകി.
വൈസ് ചാൻസലർക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നത്. വിദ്യാർത്ഥികൾ നാളെത്തന്നെ നിർബന്ധമായും പരീക്ഷാഫീസ് അടയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങൾ കഴിഞ്ഞ 60 ദിവസമായി സസ്പെൻഷനിലിലാണെന്ന് വിദ്യാർത്ഥികൾ കോടതിയെ അറിയിച്ചു. പരീക്ഷയിൽ പങ്കെടുക്കാനുള്ള ഈ അനുമതി ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് പി.വി.
കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

