ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബി ജെ പി സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ‘വികസിത കേരളം ബ്ലൂപ്രിന്റി’നുള്ള കേന്ദ്ര സർക്കാരിന്റെ പിന്തുണ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
സംസ്ഥാനത്തിന്റെ സമഗ്ര വികസന വിഷയങ്ങൾക്ക് പുറമേ, കേരളത്തിലെ പൊതുവിശേഷങ്ങളും ബി ജെ പി കാര്യകർത്താക്കളുടെ പ്രവർത്തന വിവരങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി ചോദിച്ചറിഞ്ഞതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കൂടിക്കാഴ്ചയെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം: “ഭാരതത്തിന്റെ ആഭ്യന്തരമന്ത്രിയും പ്രിയ നേതാവുമായ അമിത് ഷാ ജിയെ സന്ദർശിച്ച് കേരളത്തിന്റെ വികസന കാര്യങ്ങളും അതോടൊപ്പം വികസിത കേരളം ബ്ലൂപ്രിന്റിനുള്ള കേന്ദ്ര സർക്കാരിന്റെ പിന്തുണയും ചർച്ച ചെയ്തു.
പതിവ് പോലെ കേരളത്തിലെ വിശേഷങ്ങളും കേരളത്തിലെ ബി ജെ പി കാര്യകർത്താക്കളുടെ വിവരങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

