ആത്മഹത്യ ചെയ്യുമെന്ന ഭീഷണി സന്ദേശം നൽകി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച പ്ലസ്ടു വിദ്യാർത്ഥിനിയെ ആലുവ സൈബർ ക്രൈം പൊലീസ് ഉചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
‘ഞാൻ പരുന്തുംപാറയിലാണ്. എന്റെ ഫോൺ ഇവിടെ സൂയിസൈഡ് പോയിന്റിൽ വച്ചിട്ടുണ്ട്.
ഇപ്പോൾ താഴേക്കു ചാടും’ എന്ന സന്ദേശത്തോടൊപ്പം ഒരു മലയുടെ ചിത്രവും പെൺകുട്ടി വാട്സാപ്പ് വഴി സൈബർ പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ ആലുവയിൽ നിന്നും വിവരം ഇടുക്കി ജില്ലാ വയർലെസ് കൺട്രോൾ റൂമിലേക്കും ഇടുക്കി സൈബർ സ്റ്റേഷൻ, പീരുമേട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും കൈമാറി.
തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിൽ പീരുമേട് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. അപ്പോൾ മലയുടെ മുകളിൽ ആത്മഹത്യാ മുനമ്പിൽ നിൽക്കുകയായിരുന്നു വിദ്യാർത്ഥിനി.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഒന്നര മണിക്കൂറോളം പെൺകുട്ടിയുമായി അനുനയത്തിൽ സംസാരിക്കുകയും ഈ ശ്രമം വിജയകരമായി പന്തിരിപ്പിക്കുകയും ചെയ്തു. പ്ലസ്ടുവിന് തനിക്ക് താല്പര്യമുള്ള ഇഷ്ടവിഷയം പഠിക്കാൻ കഴിയാത്തതിലുള്ള കടുത്ത നിരാശയാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി പൊലീസിന് നൽകിയ മൊഴി.
പെൺകുട്ടിയുടെ സന്ദേശം വെറുമൊരു നേരമ്പോക്കായി അവഗണിക്കാതെ സമയബന്ധിതമായി ഇടപെട്ട സിഐ എസ്.
സുധീഷ് കുമാർ, എഎസ്ഐ ആർ. ഡെൽജിത്ത് എന്നിവരുടെ ജാഗ്രതയാണ് ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

