ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കീഴ്മാട് ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യന് (62) എതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
ജഡ്ജി ഷിബു ഡാനിയേൽ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. 2023 നവംബറിലാണ് സംഭവവുമായി ബന്ധപ്പെട്ട് എടത്തല പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
അന്നത്തെ എടത്തല സബ് ഇൻസ്പെക്ടർ കെ.കെ. ഷെബാബ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ, പ്രോസിക്യൂഷൻ ഭാഗത്തിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ജി.യമുന ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

