സംസ്ഥാനത്ത് കമ്പനിയായി ഔദ്യോഗികമായി രൂപീകരിക്കപ്പെടാത്ത ചെറുകിട സ്ഥാപനങ്ങളുടെ കണക്കുകളിൽ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത്.
ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസിന്റെ (എൻഎസ്ഒ) പുതിയ വിവരങ്ങൾ പ്രകാരം, ജില്ലയിലെ ഏകദേശം 3.29 ലക്ഷം സ്ഥാപനങ്ങളിലായി 5.38 ലക്ഷം പേരാണ് തൊഴിലെടുക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നീ അഞ്ച് ജില്ലകളിലാണ് ഇത്തരം സംരംഭങ്ങളിൽ ഭൂരിഭാഗവും അതായത് 53 ശതമാനവും സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരത്തിന് പിന്നിലായി 2.82 ലക്ഷം സ്ഥാപനങ്ങളുള്ള മലപ്പുറം രണ്ടാം സ്ഥാനത്തുമുണ്ട്. കൂടാതെ, എറണാകുളം (2.73 ലക്ഷം), കോഴിക്കോട് (2.7 ലക്ഷം) എന്നീ ജില്ലകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
എന്നാൽ, ഏറ്റവും കുറവ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വയനാട്ടിലാണ് (56,000). ശരാശരി വേതനം
അത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിവർഷ ശരാശരി വേതനത്തിന്റെ കാര്യത്തിൽ കണ്ണൂർ ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്.
ഇവിടെ ഒരു ജീവനക്കാരന് പ്രതിവർഷം ശരാശരി 2.5 ലക്ഷം രൂപ വേതനമായി ലഭിക്കുന്നുണ്ട്. എറണാകുളം (2.18 ലക്ഷം രൂപ), കോട്ടയം (2.12 ലക്ഷം രൂപ), തൃശൂർ (2.09 ലക്ഷം രൂപ) എന്നീ ജില്ലകളാണ് ഈ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.
അതേസമയം, ചെറുകിട മേഖലയിലെ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ വാർഷിക വേതനം ലഭിക്കുന്നത് ആലപ്പുഴയിലാണ് (1.49 ലക്ഷം രൂപ).
മൊത്തം ജീവനക്കാരുടെ കണക്ക്
സംരംഭങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും, ആകെ ജീവനക്കാരുടെ സാന്നിധ്യത്തിൽ എറണാകുളം ജില്ലയാണ് കേരളത്തിൽ ഒന്നാമത്. ഇവിടെയുള്ള ചെറുകിട
സ്ഥാപനങ്ങളിൽ ആകെ 5.92 ലക്ഷം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. വനിതാ ഉടമകളും ജീവനക്കാരും
വനിതകൾ ഉടമകളായി നടത്തുന്ന സ്ഥാപനങ്ങളുടെ അനുപാതം ഏറ്റവും ഉയർന്ന നിരക്കിലുള്ളത് കൊല്ലത്താണ് (35%).
31 ശതമാനവുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും, 29 ശതമാനവുമായി കാസർകോട് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അതുപോലെ, വനിതാ ജീവനക്കാരുടെ പങ്കാളിത്തവും ഏറ്റവും കൂടുതലുള്ളത് കൊല്ലം ജില്ലയിലാണ് (42.8%).
തിരുവനന്തപുരം (39.8%), ആലപ്പുഴ (38.1%) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് പ്രമുഖ ജില്ലകൾ. സാമ്പത്തിക മൂല്യസൃഷ്ടി
ചെറുകിട
മേഖലയിൽ ഒരു ജീവനക്കാരൻ സൃഷ്ടിക്കുന്ന സാമ്പത്തിക മൂല്യത്തിന്റെ കാര്യത്തിൽ കോട്ടയം ജില്ലയാണ് മികച്ചുനിൽക്കുന്നത്. കോട്ടയത്ത് ഒരു ജീവനക്കാരൻ പ്രതിവർഷം ശരാശരി 2.95 ലക്ഷം രൂപയുടെ സാമ്പത്തിക മൂല്യം ഉത്പാദിപ്പിക്കുന്നുണ്ട്.
ഈ പട്ടികയിൽ ഇടുക്കി (2.41 ലക്ഷം രൂപ), തിരുവനന്തപുരം (2.21 ലക്ഷം രൂപ), എറണാകുളം (2.05 ലക്ഷം രൂപ) എന്നീ ജില്ലകളും മുൻനിരയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

