സംവിധായകൻ അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് കനകരാജ് നായകനായി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡി.സി’. ചിത്രത്തിൽ വാമിഖ ഖബ്ബി ആണ് നായികയായി എത്തുന്നത്.
ഒരു ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമയുടെ റിലീസ് ട്രെയ്ലർ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. വച്ചൊരുക്കിയ ഈ ചിത്രം വരുന്ന ഓഗസ്റ്റ് 7 നാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കുന്ന ചിത്രമാണിത്. ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ഖബ്ബി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പൂർണ്ണമായും വയലൻസ് നിറഞ്ഞ ട്രെയ്ലറിനൊപ്പം സംഗീത സംവിധായകൻ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രമുഖ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാநிதி മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത് അരുൺ രഞ്ജൻ ആണ്.
സംഭാഷണം ഒരുക്കിയിരിക്കുന്നത് അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം മുകേഷ് ജി നിർവഹിച്ചപ്പോൾ, ചിത്രസംയോജനം ജി കെ പ്രസന്ന കൈകാര്യം ചെയ്തു.
അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലാസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
അതേസമയം, പ്രശസ്ത താരം അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്നത്. കൈതി രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന സിനിമാപ്രേമികൾക്ക് മറ്റൊരു വലിയ പ്രഖ്യാപനമായിരുന്നു ഈ അല്ലു അർജുൻ – ലോകേഷ് കനകരാജ് പ്രോജക്ട്.
അല്ലു അർജുന്റെ കരിയറിലെ ഇരുപത്തുമൂന്നാം ചിത്രമാണിത്. ഈ സിനിമയ്ക്കായി സംവിധായകൻ ലോകേഷ് കനകരാജ് വൻ പ്രതിഫലമാണ് വാങ്ങുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
75 കോടി രൂപയാണ് ചിത്രത്തിനായി അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം എന്നാണ് സൂചന. സൂപ്പർതാരം രജനികാന്ത് നായകനായ കൂലി എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജ് ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം, സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന തന്റെ കരിയറിലെ 22-ാം ചിത്രത്തിന് ശേഷമായിരിക്കും അല്ലു അർജുൻ ഈ പുതിയ ചിത്രത്തിൽ അഭിനയത്തിനായി ജോയിൻ ചെയ്യുക. പ്രമുഖ നിർമ്മാണ സ്ഥാപനമായ മൈത്രി മൂവി മേക്കേഴ്സ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

