പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ മണ്ണുത്തി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. വാണിയമ്പാറയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട
കാർ ഇടിച്ചുകയറുകയായിരുന്നു. വാണിയംപറ പൊട്ടിമട
സ്വദേശിയായ അബ്ദുൽ റസാഖ് (60) ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 6 മണിയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. തൃശൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിൽ നിന്നിരുന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ ചേർന്ന് പരുക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ തൃശൂർ സ്വദേശി അമൽ (22) നെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

