കൊല്ലം ജില്ലയിലെ തേവലക്കരയിലുള്ള ബാറിൽ മദ്യത്തിനൊപ്പം ഭക്ഷണ സാധനങ്ങൾ (ടച്ചിങ്സ്) നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സംഘർഷം.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മദ്യപിക്കാനായി ബാറിലെത്തിയ രണ്ട് യുവാക്കളും അന്യസംസ്ഥാനക്കാരായ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
തങ്ങൾ ആവശ്യപ്പെട്ട ടച്ചിങ്സ് നൽകാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് യുവാക്കൾ ആരോപിക്കുന്നു.
ജീവനക്കാർ ഹോക്കിസ്റ്റിക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. അക്രമത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
നേരത്തെ മറ്റൊരു ബാറിൽ മദ്യപിച്ച ശേഷമാണ് ഇവർ തേവലക്കരയിലെ ബാറിലെത്തിയത്. ടച്ചിങ്സ് ചോദിച്ചപ്പോൾ ജീവനക്കാർ പ്രകോപിതരായി മർദിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വിശദീകരണം.
സംഭവത്തിൽ തുടക്കത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, ബാർ ഉടമകളുമായി ചേർന്ന് ഒത്തുതീർപ്പിന് തേക്കുംഭാഗം പൊലീസ് ശ്രമിക്കുന്നതായും പരാതി ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ ഏഴ് പേർക്കെതിരെ നിലവിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

