കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് സജീവമായിരുന്ന ലഹരി വിൽപ്പന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നന്മണ്ട
ഏഴുകുളം സ്വദേശി അനന്തു, പുതിയാപ്പ സ്വദേശിനി പണ്ടാരക്കണ്ടി താഴത്ത് കീർത്തന എന്നിവരാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പരിസരത്ത് ഇവർ ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന കേന്ദ്രത്തിൽ വെച്ച് ഡാൻസാഫ് സംഘവും നടക്കാവ് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ഒരു മാസം മുൻപ് കോഴിക്കോട് നഗരത്തിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ, സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഉപേക്ഷിച്ച് ഇവർ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. തുടർന്ന് ഇവർ താമസിച്ചിരുന്ന വാടക മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 6 ഗ്രാം എംഡിഎംഎ-യും ലഹരി വിൽപനയിലൂടെ ലഭിച്ച 85,000 രൂപയും കണ്ടെടുക്കുകയുണ്ടായി.
കീർത്തനയെ ഉപയോഗിച്ച് യുവാക്കളെ മുറിയിലേക്ക് ആകർഷിച്ച് ലഹരിമരുന്ന് കൈമാറുന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി. പ്രതിയായ അനന്തുവിനെതിരെ നേരത്തെ തന്നെ നിരവധി മയക്കുമരുന്ന് കേസുകളും ഒരു കൊലപാതക കേസുമടക്കം നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

