സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ ബാറ്ററിയുടെ പങ്ക് വളരെ വലുതാണ്. മികച്ച ഫീച്ചറുകൾ ഉള്ള ഫോൺ ആണെങ്കിലും കൃത്യസമയത്ത് ചാർജ് ലഭ്യമല്ലെങ്കിൽ അവ ഉപയോഗശൂന്യമായി മാറും.
ആൻഡ്രോയിഡ് ഫോണുകളിൽ ബാറ്ററി ലൈഫ് വർധിപ്പിക്കാൻ ബാറ്റി സേവർ മോഡ്, എയർപ്ലെയിൻ മോഡ് തുടങ്ങിയ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം മുൻകരുതലുകൾ എടുത്തിട്ടും ഫോണിന്റെ ചാർജ് വേഗത്തിൽ കുറയുന്നത് പല ഉപയോക്താക്കളെയും അലട്ടുന്ന പ്രശ്നമാണ്.
Google Pixel 10 Pro മോഡലിൽ നടത്തിയ പരിശോധനയിൽ ബാറ്ററി വേഗത്തിൽ കുറയാൻ കാരണമാകുന്ന മറഞ്ഞിരിക്കുന്ന ഒരു സെറ്റിംഗ്സ് കണ്ടെത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ക്രമീകരണങ്ങളിലെ ‘സെക്യൂരിറ്റി ആൻഡ് പ്രൈവസി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന Usage & diagnostics എന്ന ഫീച്ചറാണ് ബാറ്ററി കാര്യക്ഷമതയെ ബാധിക്കുന്നത്.
“improve your Pixel device experience” എന്ന ലക്ഷ്യത്തോടെ ഗൂഗിൾ ശേഖരിക്കുന്ന ഈ വിവരങ്ങൾ, എയർപ്ലെയിൻ മോഡിൽ പോലും പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സെറ്റിംഗ് ഓഫ് ചെയ്യുന്നത് ഫോണിന്റെ പ്രവർത്തനത്തെ ഒരുതരത്തിലും ബാധിക്കില്ല.
ഇത് എങ്ങനെ പ്രവർത്തനരഹിതമാക്കാം? ഫോണിലെ സെറ്റിംഗ്സ് മെനുവിൽ പോയി ‘സെക്യൂരിറ്റി ആൻഡ് പ്രൈവസി’ (Security & privacy) തിരഞ്ഞെടുക്കുക. തുടർന്ന് ‘മോർ സെക്യൂരിറ്റി ആൻഡ് പ്രൈവസി’ (More security & privacy) എന്ന ഓപ്ഷനിലേക്ക് പോകുക.
ഇതിൽ താഴെ കാണുന്ന പ്രൈവസി വിഭാഗത്തിൽ Usage & diagnostics എന്ന ഓപ്ഷൻ ഓഫ് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ബാറ്ററി ലാഭിക്കാൻ സഹായിക്കുന്ന മറ്റ് മാർഗങ്ങൾ: 1.
Wi-Fi & Bluetooth scanning: ഈ ഫീച്ചറുകൾ എപ്പോഴും നെറ്റ്വർക്കുകൾക്കായി തിരയുന്നതിനാൽ ബാറ്ററി വേഗത്തിൽ തീരാൻ കാരണമാകും. ഇവ ഓഫ് ചെയ്യുന്നത് ഗുണകരമാണ്.
2.
Smooth Display: ഫോണിന്റെ 120Hz റിഫ്രഷ് റേറ്റ് കുറയ്ക്കുന്നത് ബാറ്ററി ലൈഫ് വർധിപ്പിക്കാൻ സഹായിക്കും.
3. Screen timeout: സ്ക്രീൻ ഓഫ് ആകുന്ന സമയം കുറയ്ക്കുന്നത് ബാറ്ററി ഉപയോഗം ഗണ്യമായി കുറയ്ക്കും.
ഫോണിൽ പെട്ടെന്ന് ബാറ്ററി ചാർജ് തീരുന്നുണ്ടെങ്കിൽ പുതിയ ഫോണിലേക്ക് മാറുന്നതിന് മുൻപ് ഇത്തരം ക്രമീകരണങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഓരോ ഉപയോക്താവിനും തങ്ങളുടെ ആവശ്യാനുസരണം ഫോൺ സെറ്റിംഗ്സ് ക്രമീകരിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

