കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ വരുന്ന നവംബർ ഒൻപതിന് വീണ്ടും ആരംഭിക്കും. നിശ്ചയിക്കപ്പെട്ട
തീയതിയിൽ കേസിന്റെ നാലാം സാക്ഷിയെ കോടതി വിസ്തരിക്കും. അടുത്ത പോസ്റ്റിംഗ് മുതൽ വിചാരണ നടപടികൾ തടസ്സമില്ലാതെ തുടർച്ചയായി നടക്കാനാണ് സാധ്യത.
കേസിന്റെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി മുൻപ് സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ആവശ്യമാണ് ജസ്റ്റിസ് കെ.വി.
വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഷുഹൈബ് വധക്കേസ് വിചാരണ ബോധപൂർവ്വം വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കമാണിതെന്ന സർക്കാർ വാദം സുപ്രീം കോടതി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു.
2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

