സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മിന്നുന്ന പ്രകടനവുമായി യുവതാരങ്ങളുടെ റെക്കോർഡ് കുതിപ്പ്. ചെന്നൈയില്‍ നടന്ന ദേശീയ യൂത്ത് മീറ്റില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണം നേടിയ അനാമികയുടെ മികച്ച ഫോം തന്നെയാണ് കായികമേളയിലും പ്രകടമായത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അനാമികയുടെ പ്രകടനം ചരിത്രമായി മാറിയിരിക്കുകയാണ്. ഹര്‍ഡില്‍സുകള്‍ ചാടിക്കടന്ന് കുതിച്ച അനാമിക തകര്‍ത്തെറിഞ്ഞത് എട്ട് വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡാണ്.
കഴിഞ്ഞ വർഷം നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ അനാമിക, ഇത്തവണ സീനിയർ വിഭാഗത്തിലേക്കുമാറിയപ്പോഴും ആ സ്വവർണക്കുതിപ്പ് കൃത്യമായി ആവർത്തിച്ചു. കെ എസ് ഇ ബി യിലെ ഓവർസിയറായ അജേഷ് വി എസിന്റെയും വാട്ടർ അതോറിറ്റി ജീവനക്കാരിയായ സോണി പി ആറിന്റെയും മകളാണ് അനാമിക.
മറ്റൊരു മത്സരത്തില്‍ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കിയിരിക്കുകയാണ് വയനാട്ടില്‍ നിന്നുള്ള കായികതാരം നമിത. ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ 34.35 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നമിത തന്റെ പതിനേഴാം പിറന്നാള്‍ പൊന്നണിഞ്ഞത്.
കല്‍പ്പറ്റ ജിവിഎച്ച്എസിലെ വിദ്യാര്‍ഥിനിയായ നമിത കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവുകൂടിയാണ്. മീറ്റ് റെക്കോര്‍ഡിന് ഉടമയായിരുന്ന ടി താലിബ് ആണ് ഈ മിടുക്കിയുടെ പരിശീലകൻ.
പടിഞ്ഞാറത്തറ അരിക്കളം രാമന്റെയും വസന്തയുടെയും മകളാണ് നമിത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

