തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജീവപര്യന്തം തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ശ്രീനിവാസന് (51) ആണ് സെല്ലിനുള്ളില്‍ ജീവനൊടുക്കിയത്.
അസുധ ബാധയെ തുടര്‍ന്ന് ഇയാളെ പ്രത്യേക ഏകാന്ത സെല്ലിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് സെല്ലിനുള്ളില്‍ തുണി ഉപയോഗിച്ച് ഇയാള്‍ ജീവനൊടുക്കിയത്.
തുടർന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 2001-ല്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട
വ്യക്തിയാണ് ശ്രീനിവാസൻ. ജയിൽവാസത്തിനിടയിൽ ഇയാൾ രണ്ടുതവണ ജയില്‍ ചാടാനും ശ്രമം നടത്തിയിരുന്നു.

