കൊച്ചിയിലെ സിനഗോഗിന് തീയിട്ട സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.
എബിൻ ബാബുപോൾ പ്രതിയായ ഈ കേസിൽ കേരള പൊലീസ് നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. വിദേശികളുമായി അടക്കം പ്രതി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് പൊലീസ് മുൻപ് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് എൻഐഎയുടെ കൈമാറിയിരിക്കുന്നത്. എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിലാണ് പ്രതി തീയിട്ടത്.
രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ലക്ഷ്യമിട്ടുള്ള ഭീകര പ്രവർത്തനം, ഭീകരാക്രമണത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി യുഎപിഎയുടെ 16, 18 വകുപ്പുകളാണ് പ്രതിയായ എബിൻ പോളിനെതിരെ കേരള പൊലീസ് ചുമത്തിയിരുന്നത്. ഈ കൃത്യത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും, വിശദമായ അന്വേഷണത്തിനായാണ് യുഎപിഎ ചുമത്തിയതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
പ്രതിക്കെതിരെ മറ്റ് രണ്ട് കേസുകൾ കൂടി സിനഗോഗിന് മുന്നിലെ തീവയ്പ്പിന് പുറമേ, പ്രതി എബിൻനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി കേരള പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ട
സംഭവത്തിലും, മൂവാറ്റുപുഴയിലെ തന്നെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിൽ തീയിട്ട സംഭവത്തിലുമാണ് പുതിയ കേസുകൾ എടുത്തിട്ടുള്ളത്.
കേരള പൊലീസ് സംഘം പ്രതിയായ എബിൻ പോൾ പഠിച്ചിരുന്ന പൂനെയിലെ സ്ഥാപനത്തിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അതേസമയം, പ്രതിയെ നിയന്ത്രിച്ചിരുന്ന ‘ബോസ്’ എന്ന അജ്ഞാത വ്യക്തിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
ടെലിഗ്രാം വിവരങ്ങൾ ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. കേസ് എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ, ഇതുവരെയുള്ള അന്വേഷണ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
തുടർന്ന് എൻഐഎയുടെ നേതൃത്വത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

