തൃത്താല: തിരുമിറ്റക്കോട് കറുകപുത്തൂരിൽ ക്വാറിയിലെ കുളത്തിലേക്ക് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വടക്കേക്കര ചാഴിയാട്ടിരി സ്വദേശി അബൂതാഹിർ വാഹനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
കുളം മണ്ണിട്ട് നികത്തുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടയാണ് വാഹനം ഏകദേശം 30 അടി താഴ്ചയിലേക്ക് പതിച്ചത്. വിവരം അറിഞ്ഞയുടൻ പട്ടാമ്പി അഗ്നിരക്ഷാസേനയും സ്കൂബ സംഘവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നിലവിൽ ക്രയിൻ ഉപയോഗിച്ച് ലോറി കരയിലേക്ക് ഉയർത്തിയെങ്കിലും, കുളത്തിലെ വെള്ളത്തിലും ചെളിയിലും അകപ്പെട്ട ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അദ്ദേഹത്തിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

