ജര്‍മന്‍ ഫുട്ബോളിന്റെ പ്രൊഫഷണല്‍ പരിശീലന രീതികള്‍ കേരളത്തിലെ യുവപ്രതിഭകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ‘ബുണ്ടസ്ലിഗ ഃ സി ഫുട്ബോള്‍ വീക്ക്’ വരുന്നു. ഒക്ടോബര്‍ 30, 31 തീയതികളില്‍ കൊച്ചിയിലാണ് ഈ അന്താരാഷ്ട്ര ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സി എന്റര്ടെയ്ന്മെന്റിന്റെ എന്റര്പ്രസസും ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ്ലിഗയും സംയുക്തമായി, ഈരിസ് എഫ്സി കേരളയുടെ സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പനമ്പിള്ളി നഗറിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ടിൽ രണ്ട് ദിവസങ്ങളിലായി രാവിലെയാണ് പരിശീലന ക്യാമ്പുകൾ നടക്കുന്നത്.
പ്രശസ്തമായ ബോറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ വിദഗ്ധ പരിശീലകരാണ് ക്യാമ്പിൽ യുവതാരങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നത്. ഇതിനോടൊപ്പം കേരളത്തിലെ ഗ്രാസ്റൂട്ട് ഫുട്ബോൾ പരിശീലന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രത്യേക ശില്പശാലയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
“പ്രൊഫഷണല്‍ നിലവാരത്തിലുള്ള പരിശീലനം കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അതോടൊപ്പം പരിശീലനമേഖലയ്ക്ക് പുതിയ അവസരങ്ങള്‍ തുറക്കാനും കോച്ചുകള്‍ക്ക് പ്രയോജനപ്പെടുന്ന അനുഭവങ്ങള്‍ യുവതാരങ്ങളിലേക്കെത്തിക്കാനും ഈരിസ് എഫ്സി ചെയര്മാന് ഷാഫി മേത്തര്‍ പറഞ്ഞു.” പരിപാടിയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ലോകപ്രശസ്ത മത്സരം വലിയ സ്ക്രീനിൽ കാണാനുള്ള അവസരവുമുണ്ട്. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് നടക്കുന്ന ബയേണ്‍ മ്യൂണിക്ക് – ഡോര്‍ട്ട്മുണ്ട് പോരാട്ടമായ ‘ഡെര്‍ ക്ലാസിക്കര്‍’ കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.
ബോറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ആരാധകര്‍ക്ക് മത്സരത്തിന്റെ യഥാർത്ഥ ആവേശം അനുഭവിക്കാനും, ഫുട്ബോൾ കായികവും സിനിമയും ഒരേസമയം ആസ്വദിക്കാനും സാധിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള പ്രവേശന ടിക്കറ്റുകള്‍ ടിക്കറ്റ്ജീനിയ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.
“ബുണ്ടസ്ലിഗയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കേരളം മത്സര സംപ്രേഷണത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇന്ത്യയില്‍ താഴെത്തട്ടില്‍ നിന്ന് ഫുട്ബോളിനെ വളര്‍ത്തിയെടുക്കുക, ലോകോത്തര ഫുട്ബോള്‍ അനുഭവങ്ങളുമായി കായികപ്രേമികളെയും ആരാധകരെയും ക്ലബ്ബുകളെയും താരങ്ങളെയും യുവാക്കളെയും ബന്ധിപ്പിക്കുക, ആരാധകര്‍ക്ക് ലക്ഷ്യമിടുന്ന അനുഭവങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.കൊച്ചിയില്‍ ഇത് യാഥാര്‍ഥ്യമാകുന്നത് പങ്കാളികളെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരിശീലകരെയും പരിശീലനം നേടുന്ന യുവതാരങ്ങളെയും ഒരുമിച്ച് ‘ഡെര്‍ ക്ലാസിക്കര്‍’ പോലൊരു മത്സരത്തിന്റെ ആവേശത്തിലേക്ക് ആകര്‍ഷിക്കുന്നതിലൂടെയാണ്.
വരാനിരിക്കുന്ന ഇത്തരം നിലവാരമുള്ള ദിവസങ്ങളുടെ ആദ്യ ചുവടുവയ്പ്പാണിത്,” സി എന്റര്ടെയ്ന്മെന്റിന്റെ എന്റര്‍പ്രസസ് ലിമിറ്റഡ് – യൂറോപ്യന്‍ സ്പോര്‍ട്സ് ചീഫ് ബിസിനസ് ഓഫീസര്‍ ഭാവേഷ് ജനോറിയക്കര് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

