പ്രസിദ്ധമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം ഉത്സവത്തിന് നാന്ദി കുറിച്ച് കൊണ്ട് ഒക്ടോബർ 30-ാം തീയതി തിരുവാതിര നാളിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. നവംബർ 2-ാം തീയതിയാണ് കേരളക്കരയാകെ ശ്രദ്ധിക്കപ്പെടുന്ന വിഖ്യാതമായ മണ്ണാറശാല ആയില്യം മഹോത്സവം ആഘോഷിക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിലും പരിസരപ്രദേശങ്ങളിലും വിപുലമായ തയ്യാറെടുപ്പുകളാണ് ദേവസ്വം ബോർഡിന്റെയും വിവിധ സമിതികളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നത്. നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങളാണ് നാഗരാജാവിനെയും സർപ്പയക്ഷിയെയും തൊഴുതു വണങ്ങാൻ ഈ ദിവസങ്ങളിൽ എത്തിച്ചേരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

