തമിഴ്നാട്ടിലെ തേനി ജില്ലയിലെ തെക്കുംപട്ടി സബ് ജയിലിൽ നിന്നുണ്ടായ കൂട്ട ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കർശന നടപടികളിലേക്ക് കടന്ന് സർക്കാർ.
ഇതിന്റെ ഭാഗമായി ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവായി. അദ്ദേഹത്തിന് പകരം കെ ശങ്കറിനെ പുതിയ ജയിൽ ഡിജിപിയായി നിയമിച്ചു.
കൂട്ട ജയിൽ ചാട്ടത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ സുപ്രധാന നടപടി.
ജയിൽ ചാടിയ മുഴുവൻ പേരെയും അതായത് പതിനേഴ് തടവുകാരെയും മറ്റ് വിവിധ ജയിലുകളിലേക്ക് ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയെ തുടർന്ന് തേനി ജയിലിലെ രണ്ട് വാർഡൻമാർ ഉൾപ്പെടെ ഒൻപത് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഇവർക്കെതിരെയുള്ള നടപടികൾക്ക് പിന്നാലെയാണ് ഇപ്പോൾ ഡിജിപി സ്ഥാനത്തും മാറ്റമുണ്ടായിരിക്കുന്നത്. സ്ഥാനത്തുനിന്ന് മാറ്റിയ സന്ദീപ് റായ് റാത്തോഡിനെ ഇലക്ട്രിസിറ്റി വിജിലൻസ് വിഭാഗത്തിലേക്കാണ് നിയമിച്ചിട്ടുള്ളത്.
അതേസമയം, സിഐഡി എൻഫോഴ്സ്മെന്റ് ബ്യൂറോ എഡിജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പുതിയ ഡിജിപി കെ ശങ്കർ. ജയിൽ സുരക്ഷയിലെ വീഴ്ചയും ഉദ്യോഗസ്ഥരുടെ വീഴ്ചയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

