പ്രമുഖ തെന്നിന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ റിലീസിനൊരുങ്ങുന്നു. സംവിധായകൻ പവൻ സാദിനേനി ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. വിവിധ ഭാഷകളിലായി പ്രദർശനത്തിനെത്തിയ ടീസർ ഇതിനോടകം തന്നെ 13 മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
ഇതിനിടയിലാണ് ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനം ഇന്ന് തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും.
വരുന്ന നവംബർ 20-നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
തെലുറിലെ പ്രമുഖ ബാനറുകളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്. സാത്വിക ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
നൂതനമായ രീതിയിലുള്ള കഥപറച്ചിലിനും തന്റേതായ സിനിമാറ്റിക് സമീപനത്തിനും ഏറെ പ്രശസ്തനാണ് സംവിധായകൻ പവൻ സാദിനേനി. ചിത്രം എന്ത് പ്രമേയമാണ് ചർച്ച ചെയ്യുന്നത് എന്നതിന്റെ കൃത്യമായ സൂചനകൾ പുതിയ ടീസർ നൽകുന്നുണ്ട്.
സാത്വിക അവതരിപ്പിക്കുന്ന കല്പന എന്ന് പേരുള്ള സ്ത്രീ കഥാപാത്രത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്. പ്രേക്ഷകരുടെ മനസ്സിൽ തൊട്ടുയരുന്ന വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും ചിത്രം സമ്പന്നമായിരിക്കുമെന്നാണ് സൂചന.
പ്രണയവും ഫീൽ ഗുഡ് നിമിഷങ്ങളും കോർത്തിണക്കി പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുകയെന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്. ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമയിലൂടെ ദൃശ്യവൽക്കരിക്കുന്നത്.
സമൂഹം കൽപ്പിച്ചു നൽകിയ ജീവിതത്തിന്റെ സ്വപ്നങ്ങളിലെ അതിർവരമ്പുകൾ എല്ലാം ഭേദിച്ചുകൊണ്ട് തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അതിനായി കൈമെയ് മറന്ന് അവൾക്കൊപ്പം നിൽക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ പുറത്തുവരികയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
പ്രശസ്ത തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ മറ്റൊരു നിർണ്ണായകമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ മുരളി ശർമ, സ്വാസിക എന്നിവരും ഈ സിനിമയിലെ പ്രധാന താരനിരയിലുണ്ട്.
ഇതിനുപുറമേ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. പാട്ടിന്റെ ദൃശ്യങ്ങൾക്കൊപ്പം പുറത്തുവന്ന മേക്കിംഗ് ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ നായക വേഷങ്ങളിലൂടെയും, പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലെ അതിഥി വേഷത്തിലൂടെയും തെലുങ്ക് സിനിമയിൽ വലിയ ജനപ്രീതിയാണ് ദുൽഖർ സൽമാൻ നേടിയെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്.
ദേശീയ പുരസ്കാര ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് മനോഹരമായ സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം ചിത്രത്തെക്കുറിച്ച് പങ്കുവെച്ച ഗംഭീര അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ: രചനയും തിരക്കഥയും – ഗുന്നം ഗംഗരാജു, കഥ – പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ – വസന്ത് ജുറു, ഛായാഗ്രഹണം – സുജിത് സാരംഗ്, സംഗീതം – ജി വി പ്രകാശ് കുമാർ, എഡിറ്റർ – പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ – ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ – സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ – യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം – ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം – ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ – പല്ലവി സിംഗ്, കലാസംവിധാനം – വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ – സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ – അനിൽ ഭാനു, വിഎഫ്എക്സ് – എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ – തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് – ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ – ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

