കുമളി ∙ ബ്രിട്ടീഷ് ഭരണകാലത്ത് ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ പാട്ടക്കരാറിന് ഇന്ന് 140 വർഷം പൂർത്തിയാകുമ്പോഴും, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമപോരാട്ടങ്ങളും തുടരുകയാണ്.
ഡാമിലെ ജലനിരപ്പ് ഉയർത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ ഇപ്പോഴും കേസുകൾ നിലവിലുണ്ട്. ചരിത്രപരമായ നാൾവഴികൾ: ∙ 1886 ഒക്ടോബർ 29: തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ദിവാൻ വി.
രാമയ്യങ്കാറും ബ്രിട്ടിഷ് ഇന്ത്യൻ കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറിക്ക് വേണ്ടി മദ്രാസ് പ്രസിഡൻസിയുടെ ഉദ്യോഗസ്ഥരും തമ്മിൽ ഔദ്യോഗിക കരാർ ഒപ്പുവെച്ചു.
∙ 1887: ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
∙ 1895 ഒക്ടോബർ 10: അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് ആദ്യമായി വെള്ളം തുറന്നുവിട്ടു.
∙ 1979: ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കകളും വാർത്തകളും പുറത്തുവന്നു. തുടർന്ന് ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്നാട് രംഗത്തെത്തി.
∙ 2010: വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയതിനെ തുടർന്ന്, ഡാമിന്റെ സുരക്ഷയും ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങളും പഠിക്കാൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എ.എസ്.
ആനന്ദിന്റെ നേതൃത്വത്തിൽ അഞ്ചംഗ എംപവേർഡ് കമ്മിറ്റിയെ നിയമിച്ചു. ഇതിനുപുറമെ, ഡാമിന്റെ ദിനചര്യകളും സുരക്ഷാ പരിശോധനകളും നിരീക്ഷിക്കാനായി കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി അധ്യക്ഷനായ മൂന്നംഗ സൂപ്പർവൈസറി കമ്മിറ്റിയും നിലവിൽ വന്നു.
നിലവിലെ സ്ഥിതി: 2022 ഏപ്രിലിൽ സുപ്രീം കോടതി മേൽനോട്ട സമിതിക്ക് കൂടുതൽ നിർണായക അധികാരങ്ങൾ കൈമാറി.
പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമഗ്രമായ സുരക്ഷാ അവലോകനം നടത്താനും ഇരു സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്താനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘം കഴിഞ്ഞ മാസം ആദ്യവാരം അണക്കെട്ടിൽ നേരിട്ടെത്തി പരിശോധന നടത്തി.
പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സമഗ്ര സുരക്ഷാ അവലോകനത്തോടുള്ള കേരളത്തിന്റെ വിയോജിപ്പ് സംഘം ചെയർമാനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേരള, തമിഴ്നാട് സർക്കാരുകൾക്കും സമർപ്പിക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

