തിരുവനന്തപുരം: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്റ്റിലായി. ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ക്രൈംബ്രാഞ്ച് സംഘമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ഏകദേശം 5000 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് നിന്നുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാളെ നൊങ്കംപാക്കം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ഈ കേസിനെതിരെ പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് അടുത്ത മാസം 29-ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നിർണായകമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

