കേരളത്തിൽ യുഎൻ സർവകലാശാലയുടെ ക്യാംപസ് ആരംഭിക്കാൻ ഔദ്യോഗിക നീക്കങ്ങൾ സജീവമാകുന്നു. കൊച്ചി ആസ്ഥാനമായി ക്യാംപസ് സ്ഥാപിക്കാനുള്ള താല്പര്യം യുഎൻ സർവകലാശാല അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു.
ഈ സംരംഭത്തിന്റെ ഭാഗമായി കുസാറ്റ് (CUSAT), ന്യൂവാൽസ് (NUALS), സി.ഡി.എസ് (CDS) എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം നടത്തുക. ഈ സർവകലാശാലകളുമായി ചേർന്ന് സംയുക്ത ബിരുദ സർട്ടിഫിക്കറ്റുകളായിരിക്കും വിദ്യാർത്ഥികൾക്ക് നൽകുക.
ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്സുകൾ എന്നിവയായിരിക്കും പ്രധാനമായും ഇവിടെ ലഭ്യമാവുക. 2027-ൽ സർവകലാശാലയുടെ പ്രവർത്തനം പൂർണ്ണമായി ആരംഭിക്കാൻ സാധിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ.
ജപ്പാനിലെ ടോക്യോ കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎൻ സർവകലാശാലയ്ക്ക് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ക്യാംപസുകളാണുള്ളത്. 1975-ലാണ് ഈ സർവകലാശാല സ്ഥാപിതമായത്.
ആഗോളതലത്തിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളിലും പ്രതിസന്ധികളിലും ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തുക എന്നതാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

