പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാളിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. നവംബർ 1-ന് വൈകിട്ട് 3 മണിക്ക് പരുമല ദേവാലയ അങ്കണത്തിലാണ് ഔദ്യോഗിക ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പദയാത്രകളുടെ സംഗമത്തോടനുബന്ധിച്ചുള്ള സമാപന സമ്മേളനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പൊതുസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

