വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കാര്യവട്ടത്ത് ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം പേസര്‍ ആഖിബ് നബി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് വിൻഡീസ് ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ കളിച്ച ജ്യുവൽ ആന്‍ഡ്ര്യു, മാത്യു ഫോര്‍ഡ്, ഗുഡകേഷ് മോടി എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഷമര്‍ ജോസഫ്, വിറ്റല്‍ ലോസ്, കീമോ പോള്‍ എന്നിവർ വിന്‍ഡീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലെ പിച്ച് മുൻ മത്സരവേദിയെ അപേക്ഷിച്ച് കൂടുതൽ പുല്ലുള്ളതാണെന്നും പച്ചപ്പു നിറഞ്ഞ പ്രതലമായതിനാൽ തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിൽ വ്യക്തമാക്കി.
ആദ്യ മത്സരത്തിൽ തുടക്കത്തിലെ സമ്മർദ്ദം അതിജീവിച്ച് ടീം നടത്തിയ ശക്തമായ തിരിച്ചുവരവിൽ സംതൃപ്തി പ്രകടിപ്പിച്ച നായകൻ, ഗുവാഹത്തിയിലെ കടുത്ത ചൂടും ഉയർന്ന ഈർപ്പവും പേസർമാർക്ക് വലിയ വെല്ലുവിളിയാകുമെന്നും കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ജോൺ കാംപ്ബെൽ, കീസി കാർട്ടി, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ആമിർ ജംഗൂ, ഷെറഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, കീമോ പോൾ, അൽസാരി ജോസഫ്, ഷമാർ ജോസഫ്, ജെയ്ഡൻ സീൽസ്, വിറ്റെൽ ലോസ് ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, രുതുരാജ് ഗെയ്ക്വാദ്, കെ.എൽ.
രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, രവീന്ദ്ര ജഡേജ, ആഖിബ് നബി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

