കാറും വീടും ഫർണിച്ചറും ഫോണും മാത്രമല്ല, പുത്തൻ തലമുറയുടെ സാമ്പത്തികചക്രം ഇപ്പോൾ കറങ്ങുന്നത് ഇഎംഐയെ ചുറ്റിപ്പറ്റിയാണ്. ഫ്രിജും വാഷിങ് മെഷീനും ടിവിയും എസിയും മൊബൈൽ ഫോണുമെല്ലാം ഇഎംഐയിൽ വാങ്ങിയ അവർ ഇപ്പോൾ സാരിയും ഷർട്ടും വരെ ഇഎംഐ വഴിയാക്കിയിരിക്കുകയാണ്.
നേരത്തേ മാസം ഇത്ര രൂപവീതം ഇഎംഐ അടച്ചാൽ മതിയെന്നാണ് പരസ്യങ്ങളിൽ കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ ദിവസം ഇത്ര രൂപ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. പുതിയ തലമുറയുടെ വിവാഹവും ഹണിമൂണും പ്രസവച്ചെലവുകൾ പോലും ഇപ്പോൾ ഇഎംഐയിലാണ് നടക്കുന്നത്.
ഇത്തരത്തിൽ നമ്മൾ പതുക്കെ ഒരു പെർമനന്റ് ഇഎംഐ ജനറേഷനായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങളെയും ഈ സാമ്പത്തിക രീതി വിഴുങ്ങിയോ? ശമ്പളം മുഴുവൻ ഈ വായ്പാക്കെണി കാർന്നു തിന്നുകയാണോ? ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നുള്ള കാര്യങ്ങൾ പരിശോധിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

